Entertainment

റോക്കി ഭായിയെ കാണണം എന്ന് പറഞ്ഞു പൊട്ടികരയുന്ന കുട്ടി ആരാധകൻ. മറുപടി ആയി യാഷ്;വീഡിയോ

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി ഒരു നടനാണ് യാഷ്. കെജിഎഫ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലും നടൻ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോൾ ചിത്രത്തിൻറെ രണ്ടാം ഭാഗം ഇന്ത്യയിലെമ്പാടുമുള്ള തീയേറ്ററുകളിൽ വലിയ വിജയത്തോടെ പ്രദർശനം തുടരുകയാണ് ചെയ്യുന്നത്. പല റെക്കോർഡുകളും തകർത്തുകൊണ്ടാണ് ഇപ്പോൾ ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്. റോക്കി ഭായ് എന്ന കഥാപാത്രത്തിന് ലഭിച്ച ഹൈപ്പ് അടുത്ത കാലത്ത് ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ചിട്ടില്ല എന്നതാണ് പ്രത്യേകത.

ഓരോ കഥാപാത്രങ്ങളെയും കൊച്ചുകുട്ടികൾ പോലും ഏറ്റെടുത്തിരിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഒരു വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ ഒക്കെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. റോക്കിഭായിയെ കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കരയുന്ന ഒരു കുഞ്ഞു ആരാധകന്റെ വീഡിയോ ആണിത്. ഈ കുട്ടി ആരാധകനെ റോക്കി ഭായ്യെ ഒന്ന് കാണികൂ എന്ന് പറഞ്ഞിട്ട് വീഡിയോ വൈറൽ ആക്കുകയാണ് ചെയ്യുന്നത്.

കെജിഫ് ചാപ്റ്റർ 2 കണ്ട സമയം മുതലാണ് കുട്ടി ഇത് പറയുന്നത്. റോക്കി ഭായ് ഈ കുഞ്ഞ് നിങ്ങളെ ഒരിക്കൽ കാണുവാൻ ആഗ്രഹിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കു വച്ചിട്ടുള്ളത്. എങ്ങനെയെങ്കിലും യാഷ് കാണട്ടെ എന്ന രീതിയിൽ ആയിരിക്കും ഒരു പക്ഷെ ഈ വീഡിയോ ആളുകൾക്കിടയിൽ ശ്രദ്ധനേടുന്നത്.

നിമിഷനേരം കൊണ്ട് ഈ ഒരു വീഡിയോ വൈറലായി മാറി. നിരവധി ആളുകൾ വീഡിയോയിൽ ഷെയർ ചെയ്യുകയും ചെയ്തു.അങ്ങനെ സാക്ഷാൽ റോക്കി ഭായ് അദ്ദേഹത്തിന് ഒരു മറുപടിയും നൽകി. നിന്റെ റോക്കി ഭായ് ഇത് കാണുന്നു,സന്തോഷിക്കുക വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല. യാഷ് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ഇപ്പോൾ വൈറൽ ആയി മാറുകയും ചെയ്തിരിക്കുന്നു. യഥാർത്ഥത്തിൽ കുട്ടിയെ കാണാൻ യാഷ് വരുമോ എന്നാണ് ഇപ്പോൾ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.

Most Popular

To Top