Entertainment

നിനക്ക് എന്റെ അത്രയും നിറമില്ല, സൗന്ദര്യം ഇല്ല, സിനിമയിലെ ഒരു നടി മുഖത്ത് നോക്കി പറഞ്ഞ കാര്യത്തെ കുറിച്ച് നവ്യ നായർ.

നിനക്ക് എന്റെ അത്രയും നിറമില്ല, സൗന്ദര്യം ഇല്ല, സിനിമയിലെ ഒരു നടി മുഖത്ത് നോക്കി പറഞ്ഞ കാര്യത്തെ കുറിച്ച് നവ്യ നായർ.

മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് നവ്യ നായർ. മലയാളികൾ സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് നവ്യയെ കാണുന്നത്, എന്നും ഓർമ്മിക്കാൻ സാധിക്കുന്ന മികച്ച ഒരുപിടി കഥാപാത്രങ്ങളാണ് സിനിമാപ്രേമികൾക്ക് വേണ്ടി നവ്യ സമ്മാനിച്ചിട്ടുള്ളത്. അഭിനയം കൊണ്ടും കഴിവുകൊണ്ടും ഒക്കെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ നവ്യക്ക് സാധിച്ചു. അടുത്ത സമയത്തായിരുന്നു താരം മലയാള സിനിമയിലേക്ക് മടങ്ങി വന്നിരുന്നത്.

ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്ന് താരത്തിന് വലിയ സ്വീകാര്യത ആയിരുന്നു ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്. ദൃശ്യം എന്ന ചിത്രത്തിലെ കന്നഡ പതിപ്പിൽ എത്തിയതും നവ്യ തന്നെയായിരുന്നു. ഒരുത്തി എന്ന ചിത്രത്തിന്റെ ഭാഗമായി താരം പല അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. ഒരുകാലത്ത് നവ്യാ നായർ മീരാജാസ്മിൻ കാവ്യമാധവൻ എന്നീ താരനിരയിൽ ആയിരുന്നു മലയാള സിനിമ അറിയപ്പെട്ടിരുന്നത് തന്നെ. സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്തു തന്നെയായിരുന്നു താരം വിവാഹിതയായിരുന്നത്. പിന്നീട് നൃത്തം മാത്രമായി താരത്തിന്റെ ജീവിതം. ഒരു മികച്ച നർത്തകിയായ നവ്യാ നായർ സിനിമയിൽ നിന്നും പത്തുവർഷത്തോളം ഇടവേള എടുക്കുകയും, നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

വർഷങ്ങൾക്ക് ശേഷമാണ് ഒരുത്തി എന്ന ചിത്രത്തിലൂടെ ഒരു വൻ തിരിച്ചുവരവ് തന്നെ താരം നടത്തിയത്. നീണ്ട പത്ത് വർഷങ്ങൾക്കുശേഷം മലയാള സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടപ്പോൾ വലിയ സ്വീകാര്യത ആയിരുന്നു ആരാധകർ നൽകിയത്. രാധാമണിയുടെ ദുഃഖങ്ങൾ ആരാധകരും ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഇപ്പോഴിതാ ഒരു പ്രമോഷൻ ഭാഗമായി താരം നൽകിയ ഒരു അഭിമുഖവും അതിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഓൺലൈൻ ചാനലായ ഡ്യൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

നിറത്തിന്റെ പേരിൽ താൻ ഒരുപാട് കോംപ്ലക്സുകൾ ആദ്യ സമയങ്ങളിൽ അനുഭവിച്ചിട്ടുണ്ട് ഇപ്പോൾ അതൊക്കെ മാറി ആദ്യസമയത്ത് സജീവമായപ്പോൾ നിറമില്ലാത്ത പേരിലാണ് താൻ ഏറ്റവും കൂടുതൽ വേദന അനുഭവിച്ചിട്ടുണ്ടായിരുന്നത്. ഇരുണ്ട നിറമുള്ള ഒരാളായിരുന്നു താൻ. അതേയവസരത്തിൽ തന്നോടൊപ്പമുള്ള മറ്റു നടിമാരൊക്കെ അത്യാവശ്യം നല്ല നിറമുള്ളവരുമായിരുന്നു. അതുകൊണ്ടുതന്നെ പല വേദിയിലും പങ്കെടുക്കാൻ മടി കാണിക്കുകയായിരുന്നു ചെയ്തത്. പിന്നീടാണ് നിറം എന്നത് നമ്മുടെ അഭിനയത്തിന്റെ മാനദണ്ഡമല്ലന്ന് എനിക്ക് മനസ്സിലായത്. ഇപ്പോള് ആ ചിന്ത മാറിയിട്ടുണ്ട്.

ഈ അവസരത്തിൽ തന്നോട് നിറമുള്ള സിനിമയിൽ അത്രയും സജീവമല്ലാത്ത സുഹൃത്തായി ഒരു നടി ചോദിച്ച ഒരു ചോദ്യമുണ്ട്. ഇന്നു ഞാൻ ഒരു വേദനയോടെയാണ് അത് ഓർക്കുന്നത്. നിനക്ക് നിറം ഇല്ല, പക്ഷേ നീ സിനിമയിൽ സജീവമാണ്. എന്ന് എനിക്ക് നിറം ഉണ്ടായിട്ടും നിന്നെക്കാൾ സൗന്ദര്യം ഉണ്ടായിട്ടും അവസരങ്ങൾ ലഭിക്കുന്നില്ല. എനിക്ക് വല്ലാത്ത വിഷമം ആയി എന്ന് നവ്യ കൂട്ടിച്ചേർക്കുന്നുണ്ട്. എനിക്ക് നിന്നെക്കാളും സൗന്ദര്യം ഉണ്ടായിരുന്നു എന്ന് അവൾ പറഞ്ഞത് മറ്റൊരർത്ഥത്തിൽ ഒന്നുമായിരുന്നില്ല. പക്ഷേ എനിക്കത് കേട്ടപ്പോൾ വല്ലാത്ത വിഷമം ഉണ്ടായി എന്നാണ് താരം പറയുന്നത്.

Most Popular

To Top