ഗാന്ധി ഭവനിലെ ആരുമില്ലാത്ത അമ്മമാർക്ക് ഇനി ആധുനിക സൗകര്യങ്ങൾ നൽകി യുസഫലി |Yusafali now provides modern facilities to the mothers who have no one at Gandhi Bhavan

ഗാന്ധി ഭവനിലെ ആരുമില്ലാത്ത അമ്മമാർക്ക് ഇനി ആധുനിക സൗകര്യങ്ങൾ നൽകി യുസഫലി |Yusafali now provides modern facilities to the mothers who have no one at Gandhi Bhavan

യൂസഫലി എന്ന മനുഷ്യസ്നേഹിയെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവില്ല. ഒരു ബിസിനസ് പ്രമുഖൻ എന്ന് പറയുന്നതിലും അദ്ദേഹം ചെയ്ത കാരുണ്യ പ്രവർത്തനങ്ങളുടെ കണക്ക് പറയുന്നതായിരിക്കും എളുപ്പം. കാരണം കാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ തലപ്പത്തിരിക്കുമ്പോഴും സാധാരണക്കാരുടെ വേദനകൾ കണ്ടില്ലെന്ന് നടിക്കുന്ന വ്യക്തിത്വം അല്ല യൂസഫലിയുടെ. ഇപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പത്തനാപുരത്തേക്ക് ഗാന്ധിഭവനിൽ അദ്ദേഹം പുതിയൊരു കെട്ടിട സമുച്ചയം നൽകിയിരിക്കുകയാണ്.

കോടികൾ മുടക്കിയാണ് അദ്ദേഹം ഈ കെട്ടിടസമുച്ചയം ഗാന്ധിഭവൻ വേണ്ടി നൽകിയിരിക്കുന്നത്. അതോടൊപ്പം ഗാന്ധിഭവനിൽ തന്നെയുള്ള അമ്മമാരെ കൊണ്ടാണ് അദ്ദേഹം ഈ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഇതേപോലെ ഒരു കെട്ടിടസമ്മുച്ചയവും കൂടി ഗാന്ധിഭവന് നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ സദ്പ്രവർത്തി അറിഞ്ഞ് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ മുഴുവൻ. ഇത്തരം കാര്യങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒരു വ്യക്തി തന്നെയാണ് യൂസഫലി. ഗാന്ധി ഭവനിലെ ആരുമില്ലാത്ത അമ്മമാർക്ക് ഇനി ആധുനിക സൗകര്യങ്ങളോടെ തന്നെ കഴിയാൻ സാധിക്കും. ആധുനിക സൗകര്യങ്ങൾ കോർത്തിണക്കിയ ഈ കെട്ടിട സമുച്ചയത്തിന് കോടികളാണ് ചിലവ് വന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

കാരുണ്യ പ്രവർത്തനങ്ങളിൽ മുൻപിൽ നിൽക്കുന്ന യൂസഫലി വളരെ സന്തോഷത്തോടെ തന്നെയാണ് ഈ കാര്യം ഏറ്റെടുത്ത് ചെയ്തത്. ഇതിനോടകം തന്നെ ഈ ഒരു വാർത്ത വൈറലായി മാറുകയും ചെയ്തു. തന്റെ മുൻപിൽ സഹായഭ്യർത്ഥനയുമായി എത്തുന്നവരെ മടക്കി അയക്കാൻ അദ്ദേഹത്തിന് കഴിയാറില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ അദ്ദേഹം തന്നെ കൊണ്ട് സാധിക്കുന്ന രീതിയിലുള്ള സഹായങ്ങൾ എല്ലാവർക്കും ചെയ്യാൻ ശ്രമിക്കാറുണ്ട്. അത്തരത്തിൽ അദ്ദേഹത്തിന്റെ വലിയ മനസ്സിന് ദൈവം അനുഗ്രഹം ചൊരിയുമെന്നാണ് ഈ വാർത്തയറിഞ്ഞ് എല്ലാവരും ഒരേപോലെ പറയുന്നത്.
Story Highlights: Yusafali now provides modern facilities to the mothers who have no one at Gandhi Bhavan