Entertainment

കവടിയാർ കൊട്ടാരത്തിലെ മാർതാണ്ടവർമ്മയുടെ കാർ ഇനി യൂസഫലിക്ക് സ്വന്തം.

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു പേരാണ് യൂസഫലി എന്ന പേര് മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയാ പേരിന്റെ കാരണം ചില ചാരിറ്റി പ്രവർത്തനങ്ങൾ തന്നെയാണ്.

ഇപ്പോൾ തിരുവിതാംകൂർ ഭരണാധികാരി ആയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ സഹോദരനും മുതിർന്ന രാജകുടുംബാംഗമായ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയും യൂസഫലിയും തമ്മിലുള്ള അപൂർവ സൗഹൃദത്തിന് കഥയാണ് അറിയാൻ സാധിക്കുന്നത്. അതിൻറെ പ്രതീകമാണ് ക്യാൻ 42 എന്ന് ബെൻസ്. നിലവിൽ കവടിയാർ കൊട്ടാരത്തിലാണ് ഇപ്പോൾ ഇത്‌ സൂക്ഷിച്ചിരിക്കുന്നത്. 1955 മോഡൽ മെഴ്സിഡീസ് ബെൻസ് 180 കാർ യൂസഫലിക്ക് സമ്മാനിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 12000 രൂപ നൽകി 1950-കളിൽ ആയിരുന്നുവത്രെ ഇത് ജർമനിയിൽ നിന്നും സ്വന്തമാക്കുന്നത്.

ജർമനിയിൽ നിർമ്മിച്ച ഒരു ബെൻസ് കാർ തന്നെയാണ് . മുപ്പത്തിയെട്ടാം വയസ്സിൽ തുടങ്ങി സ്വയം ഓടിച്ചു യാത്രക്കാരനായ 40 ലക്ഷം മൈലുകൾ ആയിരുന്നു മാർത്താണ്ഡവർമ്മ ഈ വാഹനവുമായി താണ്ടിയത്. ഇതിൽ 23 ലക്ഷം മൈലുകൾ ഈ ബേൻസിൽ തന്നെയാണ് സഞ്ചരിച്ചത് എന്നും അറിയാൻ സാധിച്ചു. തന്റെ ദൂരം അടയാളപ്പെടുത്തി കൊണ്ട് ബെൻസ് കമ്പനി നൽകിയ മെഡലുകളും വാഹനത്തിനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. 85-ആം വയസ്സിൽ മാർത്താണ്ഡവർമ്മ വാഹനമോടിച്ചതായാട്ട് പറയപ്പെടുന്നത്. കർണാടകയിൽ രജിസ്ട്രേഷൻ നടത്തിയ കാർ വാഹന പ്രേമിയായ മാർത്താണ്ഡവർമ്മയുടെ വാഹന ശേഖരത്തിലെ വളരെയധികം പ്രിയപ്പെട്ട ഒന്നായിരുന്നു.

ബാംഗ്ലൂരിൽ താമസിക്കുമ്പോൾ യാത്രയ്ക്കും അദ്ദേഹം ഈ വാഹനം ആയിരുന്നു ഉപയോഗിച്ചിരുന്നത്. യൂസഫലി ആയുള്ള ആത്മബന്ധമാണ് ഇപ്പോൾ തന്റെ പ്രിയപ്പെട്ട വാഹനം യൂസഫലിക്ക് നൽകാൻ തീരുമാനിക്കുന്നത്.അബുദാബിയിലെ വസതിയിലെത്തി യൂസഫലിയെ സന്ദർശിച്ച മാർത്താണ്ഡവർമ്മ അദ്ദേഹത്തെ തന്റെ കവടിയാർ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. 2012 യൂസഫലി പട്ടം കൊട്ടാരത്തിൽ എത്തിയപ്പോൾ തന്നെ കാർ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാൾ അറിയിച്ചിരുന്നു.

Most Popular

To Top