Entertainment

ആരുടെയും ഹൃദയം നിറയുന്ന ഒരു പ്രണയകഥയുമായി ജാസിയും ആഷിയും.|Life of Jasil and Ashique in UAE who went viral on tik tok with couple videos.

ഷാർജയിൽ നിന്നും വളരെ വിചിത്രമായ ഒരു വാർത്തയാണ്‌ ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

കയ്യിൽ ലേഡീസ് ഹാൻഡ് ബാഗ്, മുഖത്ത് കോമ്പാക്ട് പൗഡറും ലിപ്സ്റ്റിക്കുമൊക്കെയിട്ട് ഫൗണ്ടേഷനും ഒക്കെയിട്ട്, മസ്കാര ഇട്ട് അണിയിച്ചൊരുക്കിയ കൺപീലികളുമായി എത്തിയ ഒരു പുരുഷന്റെയും അയാളുടെ പങ്കാളി ആയ ഒരു കട്ടതാടിക്കാരന്റെയും കഥ ആണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഷാർജയിൽ താമസിക്കുന്ന മലയാളി യുവാക്കൾ ആണ് ഇവർ. പേര് മുഹമ്മദ് ജാസിൽ എന്നാണ്.

സാമൂഹികമാധ്യമങ്ങളിൽ പലരും കണ്ടിരിക്കാവുന്ന ഒരു വീഡിയോയാണ്. ഇവരുടെ സൗഹൃദത്തെക്കുറിച്ച് ആണ് ഇപ്പോൾ പറയുന്നത്. ജാസിലിന്റെയും ആഷിഖിന്റെയും കഥയാണത്. അസ്ഥിക്ക് പിടിച്ച പ്രണയം എന്നു പറയുന്നതുപോലെയാണ് അസ്ഥിക്ക് പിടിച്ച സൗഹൃദം.

അത്തരത്തിലൊന്നാണ് ഇരുവർക്കുമിടയിൽ ഉള്ളത്. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് റാസൽ 26 പാലക്കാട് ഒലവക്കോട് സ്വദേശിയായ ആഷിക് 27 എന്നിവരാണ്. ഏഴ് വർഷമായി ഇരുവരും ഇണപിരിയാത്ത സുഹൃത്തുക്കളാണ്. സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇവരുടെ കപ്പിൾ വീഡിയോസിന് ടിക്ടോക്കിലൂടെ കാഴ്ചക്കാർ ലക്ഷക്കണക്കിനാളുകളാണ്.

ഇവരുടെ ജീവിതത്തിന്റെ പ്രത്യേകത എന്നത് ജാസി സുന്ദരിയായ ഒരു യുവതിയെ പോലെയാണ് അണിഞ്ഞൊരുങ്ങി ജീവിക്കുന്നത് എന്നതാണ്. ആഷിഖ് ആണെങ്കിൽ നിബിഢമായ താടി വളർത്തിയ പുരുഷനായി ജീവിക്കുന്നു. ഇരുവരും തമ്മിൽ നാട്ടിൽ നിന്ന് ആരംഭിച്ച സൗഹൃദമാണ്. ഏഴ് വർഷം മുമ്പത്തെ കഥയാണ് ഇവരുടെ സൗഹൃദം. നാട്ടിലെ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനായ ആഷി ഒരിക്കൻ ജാസിയുടെ വീടിനടുത്ത് പങ്കെടുക്കുന്ന സെവൻസ് ഫുട്ബോളിൽ എത്തി. ഫുട്‌ബോൾ കാണാൻ ജാസിയുടെ കൂടെ പഠിച്ചിരുന്ന കൂട്ടുകാരൊക്കെ എത്തി. ജാസിയും ആഷിയും പരസ്പരം കണ്ടു മുട്ടുകയോ നോട്ടങ്ങൾ കൈമാറുകയോ ചെയ്തില്ല.

ജാസിയുടെ കൂടെയുള്ള സുന്ദരിയായ പെൺകുട്ടിയെ കണ്ടു മോഹിച്ച ആഷി ഫുട്ബോൾ കളിച്ചു ദാഹിച്ചപ്പോൾ സഹകളിക്കാരിൽ ചിലർക്ക് വെള്ളം കുടിക്കാൻ ചെന്നത് ജാസിയുടെ വീട്ടിലോട്ട്. ജാസിയെ കണ്ടതോടെ ആഷിയുടെ മനസ്സിൽ നിന്നും പെൺകുട്ടിയുടെ മുഖം പോയി പകരം അതിലേറെ സുന്ദരനായ ജാസിയുടെ മുഖമാണ് ഇടംപിടിച്ചത്. അന്ന് അവർ പരസ്പരം പരിചയപ്പെടുകയും സൗഹൃദത്തിൽ ആവുകയും ഹൃദയ വാതിലുകൾ തുറക്കുകയും ഒക്കെ ചെയ്തു. പിന്നെ യുഎഇയിലെ ദുബായ് ഒരു ജ്വല്ലറിയിൽ റിസപ്ഷനിസ്റ്റായി ജോലി ആരംഭിച്ചു. അവിടെ ചെന്നിട്ടും ആ മുഖം മനസ്സിൽ നിന്നും മായുന്നില്ല. ഉടനെ ഉറ്റസുഹൃത്തിനെ ഒരു വിസ അയച്ചു കൊടുത്തു.

അവിടേയ്ക്ക് കൊണ്ടുവന്നു. കുറച്ചുകാലം ഒരുമിച്ച് താമസിച്ച് അബുദാബിയിലെ ഹൈപ്പർമാർക്കറ്റ് ജോലി ലഭിച്ചതിനെ തുടർന്ന് ആഷി എവിടേക്ക് പോയി. പ്രിയ സുഹൃത്തിനെ പിരിഞ്ഞു ഇരിക്കാൻ വയ്യാത്ത അവസ്ഥയിൽ തിരിച്ചുവരാൻ ആഷിയോട് ജാസി ആവശ്യപ്പെട്ടു. കുറച്ചുകാലം റാസൽഖൈമയിൽ ആഷി ജോലി ചെയ്തുവെങ്കിലും വൈകാതെ ജാസിയുമായി ഒരുമിച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ ഇവരെ വിമർശിക്കുന്നവരും നിരവധിയാണ്. തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടാൻ ആരും വരരുത് എന്ന് അപേക്ഷയാണ് ഇവർ പങ്കുവയ്ക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ആങ്ങളമാരുടെ ശല്യം കമന്റ് ആയും മെസ്സേജ് ആയും വരാറുണ്ടെന്നും അവരെയൊക്കെ മൈൻഡ് ചെയ്യാൻ ഉള്ള സമയമില്ലെന്നും ആണ് ഇരുവരും പറയുന്നത്.

പരസ്പരം ഇഷ്ടപ്പെടുകയും പ്രണയിക്കുകയും ചെയ്യുന്നവരെ സമൂഹം എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത് എന്നും ചിലർ ചോദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ ജീവിതത്തിലേക്ക് ആരും എത്തിനോക്കാൻ വരണ്ട എന്നാണ് ഇവർ പറഞ്ഞുകൊണ്ടിരിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയാണ് ഇവർ ഉപജീവനം നടത്തുന്നത്.


Story Highlights:Life of Jasil and Ashique in UAE who went viral on tik tok with couple videos

To Top
$(".comment-click-13690").on("click", function(){ $(".com-click-id-13690").show(); $(".disqus-thread-13690").show(); $(".com-but-13690").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });