അതി സുന്ദരി ആയി ശിവദ. അമ്പോ… പ്രായം കുറഞ്ഞു വരുവാണല്ലോ എന്ന് ആരാധകർ.

വളരെ പെട്ടെന്ന് തന്നെ സിനിമാമേഖലയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമായിരുന്നു ശിവദ. ജയസൂര്യ നായകനായി എത്തിയ സൂ സൂ സുധി വാത്മീകം എന്ന ചിത്രത്തിലെ ശിവദയുടെ കഥാപാത്രമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അതിലെ പ്രകടനവും മികച്ചതായിരുന്നു. ലിവിങ് ടോ ഗെദർ എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. എങ്കിലും താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തത്. ജയസൂര്യയ്ക്കൊപ്പം ഉള്ള ചിത്രങ്ങളായിരുന്നു. മികച്ച ഒരുപിടി മനോഹരമായ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയ്ക്കൊപ്പം എപ്പോഴും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഒരു നടി തന്നെയാണ് ശിവദ എന്ന് എല്ലാവരും പറയാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. വിവാഹ ശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ ഉണ്ട്. വർഷത്തിൽ ഒരു ചിത്രത്തിൽ എങ്കിലും എത്താറുണ്ട്. ലൂസിഫർ എന്ന ചിത്രത്തിലെ അതിഥി വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ ശിക്കാരിശംഭു എന്ന ചിത്രത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടത് ആയിരുന്നു. സു സു സുധി വാത്മീകം, ശിക്കാരിശംഭു, ലൂസിഫർ, ലിവിംഗ് ടുഗതർ തുടങ്ങിയ ചിത്രങ്ങളൊക്കെ എടുത്തു പറയാവുന്ന ചിത്രങ്ങളിൽ ചിലതു മാത്രമാണ്. മുരളീകൃഷ്ണനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

ഒരു എൻജിനീയറിങ് ബിരുദധാരിയാണ് ശിവദ. ഇപ്പോൾ സോഷ്യൽ മീഡിയ പങ്കുവെച്ച് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു ഹാഫ് പാവാടയും ബനിയനും അണിഞ്ഞു കൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. ഇത് ശിവദ തന്നെയാണോ എന്നും പ്രായം കുറഞ്ഞു വരികയാണല്ലോ എന്ന തുടങ്ങിയ കമൻറുകൾ ഒക്കെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പ്രസവശേഷം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി ഒക്കെ ശിവദ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ചെറിയ രീതിയിൽ താനൊരു ഡിപ്രഷൻ സ്റ്റേജിൽ കൂടി ഒക്കെ കടന്നുപോയിട്ടുണ്ട് എന്നായിരുന്നു താരം വെളിപ്പെടുത്തിയിരുന്നത്.

താരത്തിന്റെ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമായിരുന്നു. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുന്നത്. സ്കൈ ബ്ലു നിറത്തിലുള്ള കുർത്ത അണിഞ്ഞു കൊണ്ട് താരത്തെ കാണാൻ സാധിക്കുന്നത്. സിമ്പിൾ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഒന്നോ രണ്ടോ അതു മൂന്നോ എന്ന് ഒരു ചോദ്യം കൂടി ആരാധകരോട് ചോദിച്ചുകൊണ്ടാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top