Gallery

അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിതിളങ്ങുന്ന കടത്തനാട് ധീരവനിത..! ഉണ്ണിയാർച്ച ആയി അനുശ്രീ.

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയായിരുന്നു അനുശ്രീ.

നിരവധി ആരാധകർ ആയിരുന്നു അനുശ്രീ ഈ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ നേടിയിരുന്നത്. കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ വളരെ കയ്യടക്കത്തോടെ തന്നെ അവതരിപ്പിക്കുവാൻ അനുശ്രീക്കു സാധിച്ചിരുന്നു. അതോടൊപ്പം തന്നെ മികച്ച കഥാപാത്രങ്ങൾ അനുശ്രീയെ തേടി എത്തുകയും ചെയ്തു. ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് മികച്ചതാക്കുവാൻ ഉള്ള കഴിവ് തനിക്കുണ്ടെന്ന് പലതവണ അനുശ്രീ തെളിയിച്ചു.

ഏറ്റവുമൊടുവിൽ പുറത്തുവന്ന ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ പന്ത്രണ്ടാമത് മാൻ എന്ന ചിത്രത്തിലും തന്റെ അഭിനയ മികവ് മികച്ച രീതിയിൽ കാണിക്കുവാൻ അനുശ്രീക്കു സാധിച്ചിരുന്നു. അതോടൊപ്പം നാടൻ സൗന്ദര്യത്തിന്റെ ഒരു രൂപമാണ് അനുശ്രീയുടെ എന്നാണ് എല്ലാവരും ഒരേ പോലെ പറയുന്നത്.

ഗ്ലാമറിന്റെ അതിപ്രസരത്തിലുള്ള ഒരു വേഷങ്ങളും ഇതുവരെ അനുശ്രീ ചെയ്തിട്ടില്ല, എന്നതും അനുശ്രീയുടെ പ്രത്യേകതകളായി തന്നെയാണ് ആളുകൾ പറയുന്നത്. ഡയമണ്ട് നെക്ലേസ്, ചന്ദ്രേട്ടൻ എവിടെയാ, ഇതിഹാസ തുടങ്ങിയ ചിത്രങ്ങളൊക്കെ അനുശ്രീയുടെ ചിത്രങ്ങളിൽ ചിലത് മാത്രമാണ്.

സോഷ്യൽ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് അനുശ്രീ. അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും ആരാധകരേറെയാണ്. ഇപ്പോഴിതാ ഉണ്ണിയാർച്ചയുടെ ഒരു ഫോട്ടോഷൂട്ട് ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ ഫോട്ടോഷൂട്ടിന് മികച്ച ഒരു ക്യാപ്ഷനും താരം നൽകിയിട്ടുണ്ട്. മാമാങ്കം എന്നത് കേരള ചരിത്രത്തിലെ താളുകളിൽ ചിതലരിക്കാത്ത ഒരു ഓർമ്മയാണ്.

അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിതിളങ്ങുന്ന കടത്തനാട് ധീരവനിത, ഉണ്ണിയാർച്ചയും നാടൻ കഥകളും ഇന്നും നമുക്ക് ആവേശം നൽകുന്ന ഒന്നാണ് എന്ന് പറഞ്ഞുകൊണ്ട് ഉണ്ണിയാർച്ചയുടെ മേക്കോവറിൽ ഉള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്.

ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയും ആരാധകരിൽ നിന്നും ലഭിക്കുന്നുണ്ട്. അതിഥി രവി, ശിവദ തുടങ്ങിയവരെല്ലാം ഈ ചിത്രങ്ങൾക്ക് താഴെ കമന്റ്കളുമായി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയിട്ടുള്ള ഒരു താരം തന്നെയാണ് അനുശ്രീ. അതുകൊണ്ടുതന്നെ നിമിഷനേരം കൊണ്ടാണ് അനുശ്രീയുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നുണ്ട്.

Most Popular

To Top