
പയ്യന്നൂർ കോളേജിലെ ഇടവഴിയിലൂടെ കടന്നുപോയ ആ തട്ടമിട്ട സുന്ദരിയേ അത്രപെട്ടെന്നൊന്നും മലയാളി പ്രേക്ഷകർ മറക്കാൻ സാധിക്കില്ല.

മലയാളികളുടെ മനസ്സിലായി കയറിയ ഇഷ തൽവാർ. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഇഷ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. തട്ടത്തിൻ മറയത്ത് എന്ന ഒറ്റ ചിത്രം മാത്രം മതി പ്രേക്ഷകർക്ക് എന്നും ഇഷയെ ഓർത്തിരിക്കും. അത്രത്തോളം പ്രേക്ഷകരെ ആയിരുന്നു താരത്തിന് ലഭിച്ചിരുന്നത്. ആയിഷയും വിനോദു ചേക്കേറിയത് മലയാളികളുടെ മനസ്സിലേക്ക് ആയിരുന്നു. എന്നാൽ നാടൻ സൗന്ദര്യത്തോടെ മാത്രം പ്രേക്ഷകർ കണ്ടിരുന്ന ഇഷ ഒരു മലയാളി ആയിരുന്നില്ല എന്നത് പ്രേക്ഷകരെ പോലും അമ്പരപ്പിച്ചിരുന്നു.

ആ ഉമ്മച്ചിക്കുട്ടിയുടെ മൊഞ്ച് കണ്ട പ്രേക്ഷകരെല്ലാം അത് അത്ഭുതത്തോടെയാണ് അറിഞ്ഞത്. സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നായിരുന്നു ഇഷയുടെ വരവ്. മലയാളത്തിൽ ഏറ്റവും കൂടുതൽ താരത്തിന് ശ്രദ്ധ നേടിയ ചിത്രം തട്ടത്തിൻ മറയത്ത് തന്നെയാണ്. പിന്നീട് ബാംഗ്ലൂർ ഡേയ്സ്, ബാല്യകാലസഖി തുടങ്ങിയ ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമായി തന്നെ കാണാൻ സാധിച്ചിരുന്നു. മലയാളത്തിൽ നിരവധി ആരാധകരായിരുന്നു നടിക്ക് ഉണ്ടായിരുന്നത്. സിനിമയിൽ തന്റെ സ്ഥാനം സജീവമായി ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവം ആണ് ഇഷ. സോഷ്യൽ മീഡിയയുടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് മുൻപിൽ താരം പങ്കുവയ്ക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ താരം പങ്കുവച്ച് പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ട് ആണ് ഇഷയുടെ ചിത്രങ്ങൾക്ക് ലൈക്കും കമന്റുകളും വർദ്ധിച്ചു തുടങ്ങിയത്. അല്പം ഗ്ലാമർസ് മെമ്പോടിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾക്ക് ശ്രദ്ധ നേടാൻ സാധിച്ചത്.

തരത്തിന്റെ ഹെയർ സ്റ്റൈൽ ആണ് ഇതിൽ കൂടുതലായും ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു ഷോർട് ഹെയർ സ്റ്റൈൽ ആണ് താരം ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്സ്,മംഗ്ലീഷ്, തട്ടത്തിൽ മറയത്ത്, ബാല്യകാല സഖീ, ഭാസ്കർ ദി റാസ്കൽ തുടങ്ങിയ ചിത്രങ്ങളൊക്കെ നടിയുടെ എടുത്തുപറയാവുന്ന ചിത്രങ്ങളിൽ ചിലതു മാത്രമാണ്. തനിക്ക് ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് മികച്ചതാക്കുവാൻ ഒരു പ്രത്യേക കഴിവ് ഇഷയ്ക്കുണ്ട്.അത് തന്നെയാണ് മറ്റുള്ള താരങ്ങളിൽ നിന്നും ഇഷയെ വ്യത്യസ്തമാക്കുന്നത്.
Story Highlights: Actress Isha Talwar Hot photoshoot Viral On Instagram
