Gallery

ഏഴു ദിവസം, ഏഴ് നിറങ്ങൾ, ഏഴ് മൂഡുകൾ, ഹോട്ട് ലുക്കിൽ മീരയുടെ പുതിയ ചിത്രങ്ങൾ വൈറൽ.

മലയാളസിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നായികയാണ് മീര ജാസ്മിൻ.

നിരവധി ആരാധകരാണ് മീരാജാസ്മിൻ ഉള്ളത്. സിനിമയിൽ നിന്നും വലിയതോതിൽ തന്നെ ഒരു ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യം ആയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കു വച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഗ്ലാമർസ് രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഏഴ് ദിവസങ്ങളിൽ ഏഴ് മൂടുകൾ ഏഴ് നിറങ്ങൾ എന്ന് പറഞ്ഞു കൊണ്ടാണ് താരം ഇതിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ ഗ്ലാമറസായാണ് താരം ഈ ചിത്രങ്ങളിലൊക്കെ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ കണ്ടു കൊണ്ട് ആരാധകർ ഒക്കെ ചോദിക്കുന്നത് സിനിമയിൽ പിടിച്ചു നിൽക്കുവാൻ ആണോ ഇത്തരത്തിലുള്ള ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നത് എന്നാണ് കാരണം അടുത്തകാലത്തായി താരം പങ്കുവെച്ചു ചിത്രങ്ങൾ എല്ലാം തന്നെ ഹോട്ട് ലുക്ക്‌ ഉള്ള ചിത്രങ്ങളായിരുന്നു.

സിനിമയിൽ അവസരം കുറയുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ചിത്രങ്ങളുമായി എത്തുന്നതെന്നും ആളുകൾ ചോദിക്കുന്നുണ്ട്. പലപ്പോഴും താരത്തിന് വിമർശനാത്മകമായ കമന്റുകൾ ആണ് ലഭിക്കാറുള്ളത്. എന്നാൽ ഇതിൽ പലതും താരം ശ്രദ്ധിക്കുക പോലും ചെയ്യാറില്ല എന്നാണ് മനസ്സിലാക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായ മകൾ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒരു തിരിച്ചു വരവ് മീര നടത്തിയിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ഈ ചിത്രത്തിനു ലഭിച്ചു കൊണ്ടിരുന്നത്. ശ്രദ്ധനേടിയ ഒരു കഥാപാത്രത്തെ തന്നെയാണ് മീര അവതരിപ്പിച്ചത്.

ജയറാമിന്റെ നായിക ആയാണ് ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ ചിത്രങ്ങൾ. കസ്തൂരിമാൻ സ്വപ്നക്കൂട് ഒരേകടൽ ലിസമ്മയുടെ വീട് തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ എടുത്തുപറയാവുന്ന ചിത്രങ്ങളിൽ ചിലത് മാത്രമാണ്.

ഓരോ ചിത്രങ്ങളിലെയും വ്യത്യസ്തമായ കഥാപാത്രങ്ങളെ അനശ്വരമാക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ എല്ലാം തന്നെ മീരാജാസ്മിന്റെ കയ്യിൽ ഭദ്രമായിരുന്നു എന്ന് പലവട്ടം താരം തെളിയിച്ചു തന്നിട്ടുണ്ട്.

Most Popular

To Top