Gallery

സോഷ്യൽ മീഡിയയുടെ ഹൃദയത്തിൽ ചേക്കേറി നയൻ‌താരയുടെ പുതിയ ഫോട്ടോഷൂട്ട്‌.| Actress Nayanthara Chakravarthy New Instagram Photos Viral

തെലുങ്ക്, തമിഴ് ,ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ തന്റെതായ സ്ഥാനം ചെറുപ്പത്തിൽതന്നെ നേടിയ താരമാണ് ബേബി നയൻതാര..

നയൻ‌താര ചക്രവർത്തി എന്ന ബേബി നയൻതാരയ്ക്ക് ആരാധകർ ഏറെയായിരുന്നു. 2005 കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് അഭിനയത്തിന്റെ തുടക്കം. 2006-ലാണ് മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് താരത്തെ തേടിയെത്തുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുവാൻ താരത്തിന് സാധിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മണിനാദ്ധ് ചക്രവർത്തിയുടെയും ബിന്ദു മണിനാഥന്റെയും മകളായി 2002 ഏപ്രിൽ 20 നായിരുന്നു നയൻതാരയുടെ ജനനം. തിരുവനന്തപുരം സ്വദേശിയായ താരത്തിന് ഒരു സഹോദരൻ കൂടിയുണ്ട്. അയാൻ ചക്രവർത്തി എന്നാണ് പേര്. രണ്ടാം ക്ലാസ് വരെ തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിൽ പഠിച്ച ഇവർ പിന്നീട് കൊച്ചിയിലേക്ക് താമസം മാറ്റുകയായിരുന്നു.. തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലാണ് പിന്നീട് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. സ്വർണം, ലൗഡ്സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ്, അതിശയൻ ഇവയൊക്കെ താരത്തിന്റെ പ്രധാന ചിത്രങ്ങളാണ്. അതോടൊപ്പം കൃതികൾ, ചെന്നൈ സിൽക്സ്, ആർ എം കെ സിൽക്‌സ് , സിൽവർ സ്റ്റോം പാർക്ക് തുടങ്ങി നിരവധി പരസ്യങ്ങളിലും വേഷമിട്ടിട്ടുണ്ട്.

2006 ഇൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് സത്യൻ സ്മാരക അവാർഡ് കിലുക്കം കിലുക്കം എന്ന ചിത്രത്തിന് താരത്തിനേ തേടിയെത്തിയിരുന്നു. സ്വർണ്ണം എന്ന ചിത്രത്തിന് 2008ലെ മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സ്വർണം എന്ന ചിത്രത്തിന് മാതൃഭൂമി അമൃത അവാർഡ് മികച്ച ബാലതാരം നേടിയിട്ടുണ്ട്. ഉച്ചഭാഷിണി എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 2016 ന് ശേഷം സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുത്തിരുന്നു. പിന്നീട് താരത്തെ കാണാൻ സാധിച്ചത് ഒരു മോഡലായാണ്. ഇപ്പോൾ മോഡലിങ്ങിൽ തന്റെതായ സാന്നിധ്യം ഉറപ്പിക്കാൻ കഴിവുള്ള ഒരു വ്യക്തിയായി നയൻതാര മാറിക്കഴിഞ്ഞു. സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ സജീവസാന്നിധ്യമാണ്. നയൻതാരയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇപ്പോൾ പങ്കുവെച്ച് പുതിയ ഫോട്ടോഷൂട്ട് ആണ് വൈറലായി മാറിയിരിക്കുന്നത്. ഹണി ആൻഡ് ഗ്ലാസ് എന്ന ക്യാപ്ഷനോടെയാണ് ഗ്ലാമറസ് മേമ്പൊടിയിൽ ഉള്ള ഒരു ഫോട്ടോഷൂട്ട് താരം പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ ഫോട്ടോ ഷൂട്ട് വൈറൽ ആയി മാറുകയും ചെയ്തു. നിരവധി ആളുകളാണ് ഈ ഫോട്ടോഷൂട്ടിന് അഭിനന്ദനങ്ങളുമായി എത്തിരിക്കുന്നത്.


Story Highlights: Actress Nayanthara Chakravarthy New Instagram Photos Viral | Nayanthara Chakravarthy | Nayanthara

To Top
$(".comment-click-14155").on("click", function(){ $(".com-click-id-14155").show(); $(".disqus-thread-14155").show(); $(".com-but-14155").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });