
ഒരു കണ്ണിറുക്കി കാണിച്ച് പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമാണ് പ്രിയ വാര്യർ.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയ വാര്യർ ശ്രെദ്ധ നേടിയിരുന്നത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ തന്റെതായ സ്ഥാനം ഉറപ്പിക്കുവാൻ പ്രിയയ്ക്ക് സാധിച്ചു. മലയാളത്തിൽ കാര്യമായ അവസരങ്ങളൊന്നും നടിയെ തേടിയെത്തിയില്ലെങ്കിലും അന്യഭാഷയിൽ ഒന്നിനുപുറകെ ഒന്നായി മികച്ച അവസരങ്ങൾ ആയിരുന്നു പ്രിയയെ തേടിയെത്തിയത്. ഒരു അടാർ ലവ് എന്ന ചിത്രത്തിൽ മാണിക്യ മലരായ ബീവി എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയയെ പ്രശസ്തയാക്കിയത്.

ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ ഒരു നായിക പിന്നെ പ്രിയയായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ ഇടം പിടിച്ച നായിക എന്ന പേരും പ്രിയയ്ക്ക് തന്നെ സ്വന്തം. തൃശ്ശൂരിൽ സ്വദേശിയായ പ്രിയ വാര്യർ ഇന്ന് തെലുങ്കിലും കന്നഡയിലും ഒക്കെയായി നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് എന്നതാണ് സത്യം.

മലയാളം വേണ്ടവിധത്തിൽ പ്രിയ വാര്യർ എന്ന നടിയെ ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. അന്യഭാഷയിലേക്ക് ചേക്കേറിയപ്പോൾ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു പ്രിയയ്ക്ക് ലഭിച്ചത് എന്ന് പറയണം. തെന്നിന്ത്യൻ സിനിമാ ലോകത്തെ എണ്ണം പറഞ്ഞ നായികമാരിൽ ഒരാൾ തന്നെയാണ് പ്രിയ വാര്യർ. കണ്ണടച്ചുതുറക്കുന്നതിന് മുൻപായിരുന്നു താരത്തിന്റെ വളർച്ച.

തെലുങ്കിലാണ് താരം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2021 ഇൽ തെലുങ്കിലെ ചെക്ക് എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. പിന്നീട് നിരവധി പരസ്യങ്ങളിലും താരം തിളങ്ങി. തുടർന്ന് തെലുങ്കിൽ തന്നെ ഇഷ്ക് എന്ന ചിത്രത്തിലും കന്നടയിലെ മൂന്നു ചിത്രങ്ങളിലും താരം പ്രധാനവേഷത്തിൽ തന്നെ എത്തി.

അതോടെ വളരെ പെട്ടെന്ന് തിരക്കുള്ള നായികയായി മാറുകയായിരുന്നു പ്രിയ. അടുത്ത സമയത്താണ് മലയാളത്തിൽ ഒരു അഭിമുഖത്തിൽ പോലും നടി പ്രത്യക്ഷപ്പെട്ടിരുന്നത്. അന്യഭാഷകളിൽ വലിയ സ്വീകാര്യതയുള്ള താരമായി മാറിയ പ്രിയ മലയാളത്തെ പൂർണമായും മറന്നോ എന്ന് പലരും ചോദിച്ചിരുന്നു.

ഇപ്പോൾ പ്രിയ വാര്യർ സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. താരത്തിന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ പ്രിയ പങ്കുവെച്ചിരിക്കുന്നത് പുതിയ ഒരു ചിത്രമാണ് ശ്രെദ്ധ നേടുന്നത്. ഗ്ലാമർസ് മെമ്പോടിയുള്ള ചിത്രത്തിൽ അതീവ സുന്ദരിയാണ് പ്രിയ എത്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് ആരാധകർ താരത്തിന്റെ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്.
Story Highlights: Priya Prakash Varrier’s new Instagram photos go viral | Priya Prakash Varrier | Priya Varrier
