Gallery

നീലജലാശയത്തില്‍ പാൽ നിറത്തിൽ വീണ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീണ നന്ദകുമാറിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍!!

കെട്ടിയോൾ ആണ് എന്റെ മാലാഖ, ഭീഷ്മപർവ്വം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നന്ദകുമാർ.

കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ റിൻസിയെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. ഇപ്പോൾ ഇതാ മനോഹരമായ ഒരു ഫോട്ടോ ഷൂട്ട് പങ്കു വച്ചു കൊണ്ടാണ് നടിയായ വീണ നന്ദകുമാർ എത്തിയിരിക്കുന്നത്. ഫരെദയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഒരു വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്..

വെള്ള നിറത്തിൽ ഉള്ള വസ്ത്രത്തിൽ കടൽ പശ്ചാത്തലത്തിൽ നിന്നും ഇറനോടെയുള്ള ചിത്രങ്ങളിൽ ഒരു മാലാഖയായാണ് താരമെന്ന് പോലും ആരാധകർ ചോദിക്കുന്നുണ്ട്. വളരെ മികച്ച രീതിയിൽ ഉള്ള ചിത്രങ്ങൾ ആണ് ഇത്.നിരവധി പേരാണ് വീണയുടെ ചിത്രങ്ങൾക്ക് ഫോട്ടോയ്ക്കും കമന്റുകളും ലൈക്കുമായി എത്തിയിരിക്കുന്നത്.

കോഴിപ്പോര്, ലവ്, മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്നിവയാണ് വീണയുടെ മറ്റു ചിത്രങ്ങൾ. ദിലീപ് റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലും വീണ നായികയായി എത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് മുൻപുതന്നെ മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യമാണ് വീണ. ഈ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ടായിരുന്നു. അഭിമുഖങ്ങളിലും മോഡലിങ്ങിലും സജീവസാന്നിധ്യം ആണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ് താരം. ഈ വിശേഷങ്ങളെല്ലാം ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. വലിയ പ്രേക്ഷക പിന്തുണയാണ് താരത്തിന് പൊതുവെ ആരാധകരിൽ നിന്നും ലഭിക്കുന്നത്.

കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ റിൻസി എന്ന കഥാപാത്രം ഒരു നാടൻ പശ്ചാത്തലത്തിലുള്ള കഥാപാത്രമാണ്. യഥാർത്ഥജീവിതത്തിൽ തനിക്ക് റിൻസിയുമായി യാതൊരു സാമ്യവുമില്ല എന്ന് അഭിമുഖത്തിൽ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രതിന് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. മികച്ച വിജയം നേടി തന്നെയാണ് സിനിമ തീയേറ്ററിൽ നിന്നും യാത്ര പറഞ്ഞത്. വളരെ സ്വാഭാവികമായ അഭിനയം ആയിരുന്നു വീണയുടെ പ്രത്യേകതയായി പ്രേക്ഷകരെല്ലാം തന്നെ എടുത്ത് പറഞ്ഞിരുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉള്ള വീണ പലപ്പോഴും പങ്കുവയ്ക്കുന്നത് ഗ്ലാമറസ് മേമ്പൊടിയുള്ള ചിത്രങ്ങൾ കൂടിയാണ്.


Story Highlights: Actress Veena Nandakumar Photoshoot

To Top
$(".comment-click-13778").on("click", function(){ $(".com-click-id-13778").show(); $(".disqus-thread-13778").show(); $(".com-but-13778").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });