പുള്ളിയുടുപ്പിൽ അതീവ സുന്ദരിയായി അന്ന രാജൻ;വീഡിയോ

അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അന്ന രേഷ്മ രാജൻ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മികച്ച വേഷം തന്നെയാണ് താരം കൈകാര്യം ചെയ്തിരിക്കുന്നത്.

പിന്നീട് മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളാണ് അന്നയെ തേടിയെത്തിയത്, പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യയായാണ് താരം എത്തിയത്. മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം, ജയറാം നായകനായ ലോനപ്പന്റെ മാമോദിസ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി വീഡിയോകളും ചിത്രങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ താരം പങ്കുവെച്ച് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വയനാടുള്ള സപ്ത റിസോർട്ട് ആൻഡ് സ്പായിലെ ഇൻഫിനിറ്റി പൂളിലെ വെള്ളത്തിൽ, കറുത്ത പുള്ളിയുടുപ്പിൽ സിമിങ് പോളിനു ചുറ്റും മനോഹരമായി നടക്കുന്ന വീഡിയോ ആണ് താരം ഇൻസ്റ്റഗ്രാം വഴി പോസ്റ്റ് ചെയ്തിരിക്കുന്നത് . ഇതിനോടകം തന്നെ വീഡിയോ ആയിരക്കണക്കിനെ ആളുകൾ ആണ് കണ്ടിരിക്കുന്നത്.

ഈ വർഷം പുറത്തിറങ്ങിയ രണ്ട്, തിരമാലി തുടങ്ങിയ സിനിമകളിലും അന്ന അഭിനയിച്ചിട്ടുണ്ട് . ഇടുക്കി ബ്ലാസ്റ്റേഴ്സ്, തല നാരിഴ എന്നിവയാണ് അന്നയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Leave a Comment

Your email address will not be published.

Scroll to Top