സിമ്പിൾ ആൻഡ് ഹമ്പിൾ ലുക്കിൽ അതിസുന്ദരി ആയി അനുമോൾ.

വളരെ പെട്ടെന്ന് തന്നെ മലയാളസിനിമയിൽ തന്റെതായ സ്ഥാനം നേടിയ ഒരു നടിയായിരുന്നു അനുമോൾ. അതോടൊപ്പം തന്നെ ഏറ്റവും കൂടുതൽ വിമർശനങ്ങളിൽ താരം ഇടംപിടിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒക്കെ തനിക്ക് മോശം ആയി വന്നവരുടെ വായടപ്പിക്കുന്ന മറുപടിയായിരുന്നു അനുമോൾ നൽകിയിട്ടുള്ളത്. പലപ്പോഴും അനുമോളുടെ പല വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്ക് മുൻപിലേക്ക് താരം പങ്കുവയ്ക്കാറുണ്ട്.


അനുമോൾ പങ്കുവെച്ച് പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിരിക്കുന്നത്. സാരിയിൽ അതിസുന്ദരിയായി ഒരു പുസ്തകവുമായി നിൽക്കുന്ന ചിത്രമാണ് അനുമോൾ പങ്കു വെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രശംസ ആണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ മനോഹരമായിട്ടുണ്ട് ചിത്രമെന്നാണ് അഭിപ്രായങ്ങൾ വന്നു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അനുമോൾ. അതുകൊണ്ടു തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്..
ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ അനുമോൾ, സ്വന്തം കഴിവു കൊണ്ടാണ് മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച അനുമോൾ തന്റെ അഭിപ്രായങ്ങൾ വ്യക്തമായി ആരുടെ മുന്നിലും തുറന്നു പറയാൻ ഉള്ള കഴിവും ഉണ്ട്.

അനുമോൾ പറയുന്ന പല വാക്കുകളും സോഷ്യൽ മീഡിയയിലും മറ്റും വിമർശനത്തിന് ഇരയായി മാറിയിട്ടുമുണ്ട്. പല കാര്യങ്ങളും തുറന്നു പറയുന്നതു കൊണ്ട് തന്നെ അനുമോളുടെ വാക്കുകൾ ആളുകൾ വളച്ചൊടിക്കുന്നത് പതിവാണ്. അതുപോലെ താരത്തിന് ചില ചിത്രങ്ങൾക്ക് താഴെ അശ്ലീല കമൻറുകൾ മറ്റും വരുന്നതും ഒരു സ്ഥിരം സംഭവം തന്നെയായിരുന്നു. പലപ്പോഴും ഇത്തരം ചൊറിയൻ കമൻറുകളു മായി എത്തുന്ന ആളുകൾക്ക് മികച്ച മറുപടിയാണ് അനുമോൾ നൽകാറുള്ളത് എന്നതും ശ്രദ്ധനേടുന്ന കാര്യം തന്നെയാണ്.

Leave a Comment

Your email address will not be published.

Scroll to Top