
സാമൂഹിക മാധ്യമങ്ങൾക്കും ഫോട്ടോഷൂട്ടിന് ഒക്കെ വലിയ സ്വീകാര്യതയുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്.

സേവ് ദി ഡേറ്റ് എന്ന ഒരു രീതിയിലായിരുന്നു ആദ്യമായി ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടുന്നത് എങ്കിൽ ഇന്ന് സേവ് ദ ഡേറ്റും ഹൽദിയും വിവാഹവും എല്ലാം ഫോട്ടോഷൂട്ടുകൾ ആയി മാറി കഴിഞ്ഞു. അതോടൊപ്പം മോഡലിംഗിലേക്ക് ഇറങ്ങുന്നവരും തിരഞ്ഞെടുക്കുന്ന മാർഗ്ഗം ഫോട്ടോഷൂട്ട് ആണ്. ഫോട്ടോഷൂട്ടിലൂടെ മോഡലായി സിനിമയിലെത്തിയിട്ടുള്ളവരും ധാരാളമാണ്. ഫോട്ടോഷൂട്ട് എന്നാൽ നിത്യജീവിതത്തിന്റെ ഭാഗമായി എന്നു പറയുന്നതാണ് സത്യം.

അത്രത്തോളം സ്വീകാര്യതയാണ് ഫോട്ടോഷൂട്ടിന് സോഷ്യൽ മാധ്യമങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓരോ മോഡലുകളും ഫോട്ടോഷൂട്ടുകളിലൂടെ പ്രതിമാസം നേടിയെടുക്കുന്നത് മികച്ച വരുമാനം തന്നെയാണ്. പണ്ട് കാലത്തെ മോഡലിങ് എന്നൊക്കെ പറയുന്നത് പല പെൺകുട്ടികളുടെയും വിദൂര സ്വപ്നം ആയിരുന്നെങ്കിൽ ഇന്ന് അതിനുവേണ്ടിയുള്ള വാതായനങ്ങളാണ് സോഷ്യൽ മീഡിയയിലെ ഫോട്ടോഷൂട്ടുകൾ തുറന്നുകാണിക്കുന്നത്. പല കുട്ടികൾക്കും ഒരു പാർട്ടൈം ജോലി എന്ന രീതിയിലാണ് ഫോട്ടോഷൂട്ടിൽ മോഡലിങ് ചെയ്യുന്നത്. പുതുമ തേടുന്ന ഫോട്ടോഗ്രാഫെഴ്സിന് ആവശ്യമുള്ളതും പുതിയ മുഖങ്ങൾ ആണ്. അതുകൊണ്ടുതന്നെ നിരവധി മോഡലുകളാണ് ഉദയം ചെയ്തിരിക്കുന്നത്.

അത്തരത്തിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് സ്വാതി സുധാകർ എന്ന മോഡലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. മോഡലിംഗിൽ തന്റെതായ ഇടം നേടിയിട്ടുണ്ട് ഈ കോഴിക്കോട്ടുകാരി. മികച്ച ചിത്രങ്ങളാണ് സ്വാതി ഓരോ വട്ടവും പങ്കുവയ്ക്കുന്നത്. വലിയ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്. ഒരുപാട് ഗ്ലാമർസ് ആയുള്ള ചിത്രങ്ങൾ പങ്കു വയ്ക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കാമെന്ന തെളിയിച്ചു തന്ന വ്യക്തി കൂടിയാണ് സ്വാതി.

സ്വാതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കുമ്പോൾ തന്നെ അത് മനസ്സിലാക്കാൻ സാധിക്കും. കേവലം മേനിപ്രദർശനം ആയിരുന്നില്ല സ്വാതിയുടെ ലക്ഷ്യമെന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.ഇൻസ്റ്റഗ്രാമിലൂടെ മികച്ച ചിത്രങ്ങളാണ് സ്വാതി പങ്കുവയ്ക്കുന്നത്. കൂടുതലും ട്രഡീഷണൽ ലുക്കിൽ ഉള്ള ചിത്രങ്ങളിലാണ് സ്വാതി അതിസുന്ദരിയായി എത്തിയിരിക്കുന്നത്.

പതിനായിരത്തിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ സ്വാതിയെ ഫോളോ ചെയ്യുന്നത്. സ്വാതി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വളരെ മികച്ച രീതിയിലുള്ള സ്വീകാര്യതയും ലഭിക്കാറുണ്ട്. മികച്ച കമന്റുകൾ ആണ് ആരാധകരുടെ ഭാഗത്തുനിന്നും വരുന്നത്.
Story Highlights: Instagram Model Swathi Sudhakar New Photos
