Gallery

‘ട്രോളി കഴിഞ്ഞെങ്കിൽ ഇതാ കുറച്ചു കൂടി ചിത്രങ്ങൾ’; വീണ്ടും ബർത്ത്ഡേ പാർട്ടി ചിത്രങ്ങളുമായി ഇറാ ഖാൻ

അടുത്ത കാലത്തായിരുന്നു അമീർ ഖാന്റെ മകൾ ഇറയുടെ പിറന്നാൾ വലിയ സൈബർ ബുള്ളിങ് ആയിരുന്നു പിറന്നാൾ സംബന്ധിച്ച് താരം നേരിട്ടിരുന്നത്.

25 ആം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു അതിനു കാരണമായത്. സൈബർ ആക്രമണങ്ങളുടെ ഒരു വലിയ നിര തന്നെയാണ് കാണാൻ സാധിച്ചത്. അണിഞ്ഞിരുന്ന വേഷത്തിന്റെ പേരിലായിരുന്നു വിമർശനം മുഴുവൻ. ബിക്കിനി ധരിച്ചായിരുന്നു താരം കുടുംബത്തോടൊപ്പം പിറന്നാളാഘോഷിച്ചത്. താരം ബിക്കിനി ഇട്ടത് ചില ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല. സംസ്കാരത്തിന് ചേരുന്ന വസ്ത്രമായിരിക്കില്ല.

പിതാവിന് മുന്നിൽ മകൾ അല്പ വസ്ത്രധാരിയായി നിൽക്കുന്നത് അരോചകമായി തോന്നുന്നു എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. സിമ്മിംഗ് പൂളിന്റെ അരികിലായി ആയിരുന്നു ഇറയുടെ പിറന്നാൾ നടത്തിയത്. കേക്ക് മുറിക്കുമ്പോൾ തൊട്ടരികിലായി അമീറിനെയും മുൻ ഭാര്യ യെയും കാണാൻ സാധിക്കും. അമീർ ഖാൻ കിരൺ റാവുവും ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ സദാചാര വാദികൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ ഇറ.

വിമർശിക്കുന്നവർക്കും ട്രോളിയവർക്കും കുറച്ചു ചിത്രങ്ങൾ എന്ന് കുറിച്ചുകൊണ്ട് പിറന്നാൾ ദിനത്തിൽ താരം പകർത്തിയ ചിത്രങ്ങൾ വീണ്ടും പങ്കുവെച്ചിരിക്കുകയാണ്. പരിശീലകനും ഇറയുടെ കാമുകനുമായ നൂർ ശിഖരെയും അമീറിന്റെ രണ്ടാംഭാര്യയും സംവിധായകയുമായ കിരൺ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

ഇതെല്ലാം തന്നെ ചർച്ചയായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും സദാചാരവാദികളുടെ വായടപ്പിക്കുന്ന മറുപടി കൊടുക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം എന്ന് പറയാം.

Most Popular

To Top