കെ ജി എഫ് എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ജോൺ കോക്കൻ എന്ന നടനെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല.

ഇതിനുമുൻപും മലയാളസിനിമയിൽ ചെറിയ ചെറിയ വേഷങ്ങളുടെ ഭാഗമായി താരം മാറിയിട്ടുണ്ട്. എങ്കിലും മലയാളത്തേക്കാൾ കൂടുതലായി അന്യഭാഷകൾ ആയിരുന്നു താരത്തിന്റെ കഴിവിനെ പുറത്തെടുക്കുവാൻ സഹായിച്ചതെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.

ഇപ്പോൾ മിനിസ്ക്രീനിൽ തിളങ്ങിനിന്നിരുന്ന മീരാ വാസുദേവൻറെ ആദ്യഭർത്താവ് കൂടിയായിരുന്നു ജോൺ കൊക്കൻ. വിവാഹംകഴിച്ചത് പൂജ രാമചന്ദ്രനെ ആണ്. നടിയും മോഡലും ഒക്കെയാണ് പൂജ രാമചന്ദ്രൻ. പഠനത്തിനു ശേഷമാണ് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തത്.മിസ്സ് കോയമ്പത്തൂർ കിരീടം അണിയുകയും ചെയ്തു. അഭിനയത്തിലെ കടക്കുന്നതിനു മുൻപ് ഒരു വിജേ ആയി ജോലിചെയ്തിട്ടുണ്ട്.

തെലുങ്ക് റിയാലിറ്റി ഷോ ബിഗ് ബോസ് മത്സരാർത്ഥി ആയി എത്തുകയും ചെയ്തിരുന്നു. പിന്നീട് സിനിമയിലേക്കുള്ള കരിയർ ആരംഭിക്കുന്നത്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം എടുക്കുകയും ചെയ്തിരുന്നു. ഇരുവരും ഒരുമിച്ച് സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇവരുടെ വിശേഷങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇവർ മലയാളികൾ ആണെന്ന് ഇപ്പോഴും പലർക്കും അറിയില്ല എന്നതാണ് സത്യം.

ജോൺ ഒരു തൃശൂർകാരൻ ആണ് പൂജ പാലക്കാട്ടുകാരിയാണ്. ഇവരുടെ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെട്ടതാണ്. അടുത്ത കാലത്തായിരുന്നു ഇരുവരും വിവാഹിതരായത്.
