അനുശ്രീയും ഗ്ലാമർസ് ആയോ.? താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് അന്തംവിട്ട് ആരാധകർ.

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്കലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരോദയം ആയിരുന്നു അനുശ്രീ. നിരവധി ആരാധകരായിരുന്നു അനുശ്രീക്കു ഉണ്ടായിരുന്നത്. ഒരു ഹാസ്യസാമ്യമുള്ള വേഷമായിരുന്നു താരം ആദ്യചിത്രത്തിൽ തന്നെ അവതരിപ്പിച്ചത്.

വളരെ പക്വതയോടെ തന്നെ ആ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അനുശ്രീക്ക് സാധിച്ചിരുന്നു. പിന്നീടങ്ങോട്ട് നിരവധി മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി അനുശ്രീ മാറുകയും ചെയ്തു. ഗ്ലാമറിന്റെ അതിപ്രസരമുള്ള റോളുകൾ ഒന്നും തന്നെ താരം ചെയ്തിട്ടില്ല എന്നതായിരുന്നു അനുശ്രീക്ക് ആരാധകരേറാനുള്ള കാരണങ്ങളിലൊന്ന്.താരം ചെയ്തിട്ടുള്ളത് എല്ലാം നാടൻ കഥാപാത്രങ്ങളായിരുന്നു. വളരെ മികച്ച രീതിയിൽ തന്നെയാണ് താരം അത് ചെയ്തിട്ടുള്ളതും. ഇക്കാലത്തിനിടയിൽ മികച്ച താരങ്ങളുടെ എല്ലാം നായികയായും താരം എത്തിയിട്ടുണ്ടായിരുന്നു.

ഡയമണ്ട് നെക്ലസ്, ചന്ദ്രേട്ടൻ എവിടെയാ, ഇതിഹാസ,, പഞ്ചവർണ്ണതത്ത തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ അഭിനയമികവ് എടുത്തുകാണിക്കുന്ന ചിത്രങ്ങളിൽ ചിലത് മാത്രമായിരുന്നു . തന്റെ കയ്യിലേക്ക് ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് വളരെയധികം മികച്ചതാക്കുവാൻ ഉള്ള കഴിവുള്ള താരമാണ് അനുശ്രീ. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ 12th മാനിലും താരത്തിന് തന്റെ കഴിവ് കാണിക്കുവാൻ സാധിച്ചിട്ടുണ്ട് വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്.അടുത്തകാലത്ത് ഇറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളുടെയും ഭാഗമായി മാറുവാൻ ഈ ഒരു കഴിവ് തന്നെയാണ് നടിയെ സഹായിച്ചിട്ടുള്ളത് എന്നും എടുത്ത് പറയേണ്ടിയിരിക്കുന്നു.

കോമഡി ആണെങ്കിലും സീരിയസ് കഥാപാത്രങ്ങൾ ആണെങ്കിലും മികച്ച രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുവാൻ അനുശ്രീക്ക് സാധിക്കാറുണ്ട്.. പൊതുവേ ഹേറ്റ്ർസ് ഇല്ലാത്ത ഒരു നടി തന്നെയാണ് അനുശ്രീ. ഏതുതരം റോളുകളിലേക്ക് പരകായപ്രവേശം നടത്താൻ സാധിക്കുന്ന ഒരു താരം. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പൊതുവേ സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കാറുണ്ട്. കൂടുതലായും താരം പങ്കുവയ്ക്കുന്നത് നാടൻ രീതിയിലുള്ള ചിത്രങ്ങളാണ്.
എന്നാൽ ഇന്ന് പതിവിൽ നിന്നും വ്യത്യസ്തമായി സാരിയിൽ അല്പം ഗ്ലാമർ ആയി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ആളുകളാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
Story highlights-Malayalam Actress Anusree Instagram Photos
