Gallery

മിക്ക വിഡ്ഢികൾക്കും അത് ചെയ്യാം. ഹോട്ട് ലുക്കിൽ കിടിലൻ ക്യാപ്ഷനുമായി സാധിക വേണുഗോപാൽ.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയ താരമായിരുന്നു സാധിക വേണുഗോപാൽ. പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളുടെയും സീരിയലുകളുടെയും ഒക്കെ ഭാഗമായി താരം മാറിയിട്ടുണ്ട്. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. അതിനു ശേഷം പിന്നീട് താരം പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങൾ പൊറിഞ്ചുമറിയംജോസ്, ആറാട്ട് എംഎൽഎ മണി, തുടങ്ങിയ സിനിമകളായിരുന്നു. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രം വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ സാധിക്കുന്ന ഒരു നടി തന്നെയാണ് സാധിക എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.

പട്ടുസാരിയിലെ താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളതാണ്. മോഡലിംഗിൽ കൂടിയായിരുന്നു സാധികയുടെ തുടക്കം. മോഡൽ, അവതാരിക എന്നീ നിലകളിലെല്ലാം പ്രശസ്തി നേടിയ താരം കൂടിയാണ് സാധിക യഥാർത്ഥ പേര് രാധിക വേണുഗോപാൽ എന്നാണ്. കോഴിക്കോട്ടുകാരി ആണ് താരം. ബിബിഎം ആണ് താരത്തിന്റെ വിദ്യാഭ്യാസ യോഗ്യതയായി പറയേണ്ടത്. 2017 ലായിരുന്നു ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അഭിനയം രംഗത്തേക്ക് താരം എത്തുന്നത്. ആ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതോടൊപ്പം ഇന്ദുലേഖ ഹെയർ ഓയിൽ, ലളിതടെക്സ്റ്റൈൽസ്, ഓറഞ്ച് ബോട്ടിക്ക് തുടങ്ങിയവയുടെ പരസ്യങ്ങളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും വലിയതോതിൽ വിമർശനങ്ങൾക്ക് ഇരയാവുകയും ചെയ്യാറുണ്ട്. സാധിക പങ്കുവയ്ക്കുന്ന ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ലഭിക്കുന്ന അശ്ലീലത നിറഞ്ഞ കമന്റുകൾ ആണ് അതിന് കാരണം. തന്റെ ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകളുമായി എത്തുന്നവർക്ക് ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടിയാണ് സാധിക നൽകാറുള്ളത്. ഈ മറുപടി എല്ലാം തന്നെ പലപ്പോഴും ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. ഇപ്പോൾ സാധിക പങ്കുവെച്ച് പുതിയൊരു ചിത്രമാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

ഈ ഫോട്ടോയ്ക്ക് താഴെ താരം പങ്കുവച്ചത് ക്യാപ്റഷനും ശ്രദ്ധനേടുന്നുണ്ട്. താരം പങ്കുവെച്ച ക്യാപ്ഷൻ ഇങ്ങനെയാണ്.
ഏതൊരു വിഡ്ഢിയ്ക്കും വിമർശിക്കാനും പരാതിപ്പെടാനും അപലപിക്കാനും കഴിയും. മിക്ക വിഡ്ഢികൾക്കും അത് ചെയ്യാം. എന്നാൽ മനസ്സിലാക്കാനും ക്ഷമിക്കാനും സ്വഭാവവും ആത്മനിയന്ത്രണവും ആവശ്യമാണ്. താരത്തിന്റെ ഈ ക്യാപ്ഷൻ ശ്രദ്ധ നേടുന്നുണ്ട്.

Story highlights: Malayalam Actress Sadhika Venugopal New OutFit Photoshoot

Most Popular

To Top