Gallery

ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വരുവാ, മീരയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

മലയാള സിനിമയിൽ സ്ത്രീ ശക്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടിമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് മീരാ ജാസ്മിൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ ഒന്നും അത്ര സജീവമായിരുന്നില്ല താരം. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിൽ ഒന്നും സജീവമല്ലാത്ത താരമിപ്പോൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് എടുത്തതാണ് ശ്രേദ്ധ നേടി ക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിമിഷ നേരം കൊണ്ട് തന്നെ താരത്തിന് ആയിരത്തിലധികം ഫോളോവേഴ്സിനെ സ്ഥീതികരിക്കുവാൻ സാധിച്ചിരുന്നു എന്നതും ശ്രദ്ധ നേടുന്ന കാര്യമാണ്.

ഇതിനു മുൻപ് താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ എല്ലാവരും തിരഞ്ഞെങ്കിലും മീരരയെ മാത്രം കാണാൻ സാധിച്ചിരുന്നില്ല. ഇതു തന്നെ പുതിയൊരു തുടക്കം ആണെന്നും മീര കുറിച്ചിട്ടു. ഒരു ചേഞ്ച് താൻ ആഗ്രഹിക്കുന്നുണ്ട് എന്നും എല്ലാവരോടും കൂടുതൽ അടുക്കുവാൻ താൻ ആഗ്രഹിക്കുന്നു എന്നും ഒക്കെ പറഞ്ഞു കൊണ്ടാണ് മീരാജാസ്മിൻ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഈ അക്കൗണ്ട് താൻ തന്നെ ആയിരിക്കും മാനേജ് ചെയ്യുന്നത് എന്നും താരം കുറച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ ഒക്കെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

ആരാധകരെല്ലാം വളരെയധികം കാത്തിരുന്ന ഒരു വാർത്തയായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ട് എടുക്കുക എന്നത്. ആരാധകരുമായി കൂടുതൽ സംസാരിക്കാൻ വേണ്ടിയാണ് താരം ഇപ്പോൾ പുതുതായി ഇൻസ്റ്റഗ്രാം അക്കൗണ്ട് എടുത്തത് എന്ന് മനസ്സിലായിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമായ മകൾ എന്ന ചിത്രം ഇപ്പോൾ റിലീസിനായി ഒരുങ്ങാൻ കാത്തിരിക്കുകയാണ്. ജയറാമാണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്.. കുറെ നാളുകൾക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് താരം തിരിച്ചു വരുന്ന ഒരു ചിത്രം കൂടി ആയിരുന്നു മകൾ എന്ന ചിത്രം.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.രണ്ടാമത്തെ വരവിൽ അതിസുന്ദരിയായ ഗ്ലാമറസായ ഒക്കെയാണ് മീരാ ജാസ്മിൻ എത്തിയിരിക്കുന്നത്. രണ്ടാമത്തെ വരവിൽ സോഷ്യൽ മീഡിയയിലും താരം കൂടുതൽ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്.. താരം പങ്കുവെച്ച് ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യത ആയിരുന്നു. ഇപ്പോൾ ഗ്ലാമർ വേഷത്തിലാണ് മീര എത്തിയിരിക്കുന്നത്. ഈ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Most Popular

To Top