Gallery

ഇനി ബ്ലൗസിന് ഒപ്പം സാരി വേണമെന്ന് നിർബന്ധം ഒന്നുമില്ല ഷോർട്ട്സ് അണിഞ്ഞാലും സൂപ്പറാണ്(ഫോട്ടോസ്)

വ്യത്യസ്തതകളുടെ കാലഘട്ടമാണ് ഇതെന്ന് പറയേണ്ടിയിരിക്കുന്നു. ഓരോ കാര്യത്തിലും പുതുമകൾ തേടുകയാണ് മനുഷ്യർ.

ഫോട്ടോഷൂട്ടുകളിലും വിവാഹങ്ങളിലും ഒക്കെ ആ പുതുമകൾ നമുക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനും സാധിക്കും. പലതരത്തിലുള്ള പ്രമേയങ്ങളുമായാണ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മാധ്യമങ്ങളിൽ അരങ്ങു വാഴുന്നത്. ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ നിരവധി ആരാധകരും ഉണ്ടാകാറുണ്ട്.

ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി മാത്രമായി ഇൻസ്റ്റഗ്രാം പേജുകളും നിലവിൽ വന്നിട്ടുണ്ട്. പല മോഡലുകളുടെയും വരുമാനമാർഗ്ഗമാണ് ഇപ്പോൾ ഫോട്ടോഷൂട്ടുകൾ എന്ന് പറയുന്നത്. ചിലർ മികച്ച പ്രമേയവുമായി എത്തുമ്പോൾ മറ്റുചിലർ മേനി പ്രദർശനം മാത്രമാകും പങ്കുവെക്കുക.

മറ്റു ചിലരാവട്ടെ ഓരോ ഫോട്ടോഷൂട്ടിലും വ്യത്യസ്തതകൾ തിരയുവാൻ ആണ് ശ്രദ്ധിക്കുക. അത്തരത്തിൽ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കേരള മോഡൽസ് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വ്യത്യസ്തമായ ഫോട്ടോഷൂട്ട് പുറംലോകത്തിന് മുൻപിലേക്ക് വെളിവായിരിക്കുന്നത്.

ഷോർട്ട്സും ബ്ലൗസും ധരിച്ച് വിവാഹ വേഷത്തിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ആണ് വൈറലായി മാറിയിരിക്കുന്നത്. കാലം പുരോഗമിച്ചപ്പോൾ പല കാര്യങ്ങൾക്കും മാറ്റമുണ്ടായി എന്ന് കാണിച്ചു തരുന്ന രീതിയിലുള്ള ഒരു ഫോട്ടോഷൂട്ട് തന്നെയാണ് ഇത് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

മാറിവരുന്ന അഭിരുചികളും മറ്റും ഫോട്ടോഷൂട്ടിലൂടെയാണ് ആളുകൾക്ക് കൂടുതലായി മനസ്സിലാക്കാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിൽ മുഴുവൻ ഈ ഫോട്ടോഷൂട്ട് നിമിഷനേരം കൊണ്ട് തന്നെ തരംഗമായി എന്നു പറയുന്നതാണ് സത്യം.

Most Popular

To Top