Gallery

ജെയിംസ് ആൻഡ് ആലീസിലെ നടിയുടെ ഇപ്പോഴത്തെ മാറ്റം കണ്ടോ..?

ജെയിംസ് ആൻഡ് ആലീസിലെ നടിയുടെ ഇപ്പോഴത്തെ മാറ്റം കണ്ടോ..?

ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട പൃഥ്വിരാജിന്റെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. വളരെയധികം ശ്രദ്ധിക്കപ്പെട്ട ആ കഥാപാത്രം ചെയ്യുന്നത് പാർവതി നായർ എന്ന പെൺകുട്ടിയായിരുന്നു.

അതു പോലെ എന്നും ഓർത്തു വയ്ക്കാവുന്ന ഒരുപിടി മനോഹരമായ കഥാപാത്രങ്ങളെല്ലാം പാർവതി നായർ ചെയ്തിട്ടുണ്ട്. ഒരു മോഡലും നടിയും ആണ് താരം. അബുദാബിയിലെ ഒരു മലയാളി കുടുംബത്തിലെ അംഗവും. മോഡലിംഗ് കാലത്തായിരുന്നു സിനിമയിലേക്ക് താരം എത്തുന്നത്.വികെ പ്രകാശ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പോപ്പിൻസ് ആയിരുന്നു ആദ്യ ചിത്രം.

അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. പിന്നീട് വീണ്ടും മോഡലിൽ സജീവമാവുകയായിരുന്നു താരം. അതിനു ശേഷം ടെലിവിഷൻ പരസ്യങ്ങളിൽ സജീവമായി മാറി. പിന്നീട് ആയിരുന്നു സിനിമയിലേക്കുള്ള വാതായനങ്ങൾ താരത്തിന് തുറന്നു തരുന്നത്. പിന്നീട് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും ആ സിനിമയിൽ അഭിനയിക്കാൻ സാധിക്കുന്നില്ല.

പിന്നെയാണ് പോപ്പിൻസ് എത്തുന്നത്. അതിനുശേഷം യക്ഷി, ഫെയ്ത്ത്ഫുളി യുവേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ അഭിനയിച്ചു. ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രം തന്നെയായിരുന്നു. അതിലെ പ്രകടനം വളരെയധികം ശ്രദ്ധ നേടുകയായിരുന്നു.

അതുപോലെ നീ കോ ഞാ ചാ എന്ന ചിത്രത്തിലെ കഥാപാത്രം, ഡി കമ്പനി എന്ന ചിത്രത്തിലെ കഥാപാത്രം. അങ്ങനെ ഒരു പിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി പാർവതി മാറിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് പാർവതി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

അത്തരത്തിൽ പുതിയ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ എല്ലാം ഇടം നേടിയിരിക്കുന്നത്. അല്പം ഗ്ലാമർസ് മെമ്പോടിയുള്ള ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

Most Popular

To Top