സ്റ്റൈലിഷ് ലുക്കിൽ ഉള്ള ചിത്രങ്ങൾ പങ്കുവച്ച മലയാളികളുടെ പ്രിയ നടിയെ മനസ്സിലായോ.

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി ചെറിയ കാലഘട്ടം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി വളർന്ന താരമാണ് പ്രയാഗ മാർട്ടിൻ.. വളരെ വേഗത്തിലായിരുന്നു താരത്തിന്റെ വളർച്ച മലയാളത്തിൽ.. സിനിമയിലെ പ്രമുഖ സംവിധായകനും അതേപോലെ മികച്ച ക്യാമറാമാനുമായ മാർട്ടിൻ പീറ്ററിനെ മകളാണ് പ്രയാഗ മാർട്ടിൻ. ബാലതാരമായി ആയിരുന്നു സിനിമ ലോകത്തേക്ക് താരം എത്തുക.

അതിനുശേഷം താരം നായികയായും സഹോദരിയായും ഒക്കെ മലയാളികൾക്ക് പ്രിയങ്കരിയായി മാറി. മലയാളത്തിൽ വിസ്മയ നടൻ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെയായിരുന്നു പ്രയാഗ ബാലതാരമായി എത്തുന്നത്. പിന്നീട് ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ പ്രയാഗ എത്തി. യുവതാരങ്ങളുടെ നായകനായ ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ അഭിനയിച്ച കൂടുതൽ പ്രേക്ഷകരുടെ മനസ്സിലേക്ക് താരം ചേക്കേറുകയായിരുന്നു..

അതിനു ശേഷമായിരുന്നു കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിൽ താരത്തിന്റെ അഭിനയം ശ്രദ്ധേയമാകുന്നത്.
കട്ടപ്പനയിലെ ഋതിക് റോഷൻ, ബ്രദർസ് ഡേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളിൽ ആയിരുന്നു പ്രയാഗ മികച്ച പ്രകടനം ആയിരുന്നു കാഴ്ച വച്ചിരുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ ആരാധകരാണുള്ളത്.

ഇപ്പോൾ താരം പങ്കു വെച്ച് പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പുതിയ ചിത്രത്തിൽ അല്പം സ്റ്റൈലിഷ് ലുക്കിലാണ് പ്രയഗ എത്തിയിരിക്കുന്നത്. രസകരമായ ചില കമൻറുകൾ ഒക്കെ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെയായി വരുന്നുണ്ട്. എങ്കിലും ആരാധകരെല്ലാം ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. നിമിഷ നേരം കൊണ്ട് ആണ് ചിത്രം വൈറലായി മാറിയത്.

Leave a Comment

Your email address will not be published.

Scroll to Top