Gallery

പിറന്നാൾ കളറാക്കി അക്ക..! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം.

മലയാളികൾക്കെല്ലാം വളരെ പ്രിയപ്പെട്ട ഒരു താരമാണ് സണ്ണി ലിയോൺ.

പ്രായഭേദമന്യേ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെട്ട ഒരു നടിയായിരുന്നു. ഒരു പോൺസ്റ്റാറിന് ഇത്രത്തോളം ആരാധകർ ഉണ്ടാകുന്നത് ആദ്യം ആണ്. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ കാര്യമാണ്. എന്നാൽ സണ്ണി ലിയോണിനോടുള്ള ആളുകളുടെ ഇഷ്ടത്തിന് കാരണം അവരുടെ സിനിമകളൊന്നും അല്ല.

മറിച്ച് അവർ ചെയ്യുന്ന ചില നന്മ പ്രവർത്തികൾ തന്നെയാണ്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സണ്ണി ലിയോൺ മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാളായിരുന്നു. താരത്തിന്റെ ആരാധകർ മുഴുവനും അത് ആഘോഷം ആക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആരാധകർക്ക് വേണ്ടി രണ്ട് പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടിരിക്കുകയാണ് സണ്ണി ലിയോൺ. ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്.

ഭർത്താവിനൊപ്പം പിറന്നാളാഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് മുന്നിലേക്ക് പങ്കുവയ്ക്കാറുണ്ട്. രസകരമായ ചില വീഡിയോകളും റീലുകൾ ഒക്കെ തന്നെ താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കും.

അടുത്ത കാലത്തായിരുന്നു നഗരത്തിലെ തിരക്കിലൂടെ സൈക്കിൾ ഓടിച്ചുപ്പോയ താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നത്. ഇപ്പോൾ ബോളിവുഡിൽ മികച്ച ഒരു പ്രകടനത്തിന് തുടക്കം കുറിക്കുകയാണ് താരം.

Most Popular

To Top