Gallery

ഇരകളെ ആണ് നമുക്ക് ശിക്ഷിക്കേണ്ടത്,നിയമം എല്ലാവർക്കും ഒരുപോലെ അല്ല, ശ്രെദ്ധ നേടുന്നു ഈ ഫോട്ടോ ഷൂട്ട്‌.

ഫോട്ടോഷൂട്ട് കൾ എല്ലാം വളരെയധികം ശ്രദ്ധ നേടുന്ന ഒരു കാലഘട്ടമാണിത്.

എല്ലാ കാര്യങ്ങൾക്കും ഫോട്ടോഷൂട്ടുകൾ ആണ് ആളുകൾ ആശ്രയിക്കുന്നത് മികച്ച ചില പ്രശ്നങ്ങളുമായി എത്തുന്ന ഫോട്ടോഷൂട്ടുകൾ വലിയതോതിൽ തന്നെ പ്രചാരം നേടാറുണ്ട്.

ആളുകൾക്ക് മുൻപിൽ നല്ല സന്ദേശങ്ങൾ നൽകുവാൻ ഫോട്ടോഷൂട്ടുകൾക്കുള്ള കഴിവ് ഒന്ന് പ്രത്യേകം എടുത്തു പറയേണ്ട തന്നെയാണ്. പലപ്പോഴും സമകാലിക പ്രസക്തിയുള്ള പല കാര്യങ്ങളും ഫോട്ടോഷൂട്ടുകൾ ആയി മാറുകയും ചെയ്യാറുണ്ട്..

ഇപ്പോൾ അത്തരത്തിൽ അനുരാജ് ഫോട്ടോഗ്രാഫി എന്നാ ഒരു ഇൻസ്റ്റഗ്രാം പേജിൽ വന്ന ഫോട്ടോയും പ്രമേയവും ശ്രദ്ധനേടുന്നത് ആണ്. കണ്ണ് കെട്ടി കോടതി മുറിയുടെ നീതിയുടെ തുലാസുമായി നിൽക്കുന്ന നീതിദേവത അല്ല ഈ കാലഘട്ടത്തിലെ ഏറ്റവും ജീർണിച്ച പ്രഹസന ശിൽപം.

നീതിക്ക് മുൻപിൽ നിങ്ങൾ എല്ലാവരും ഒരുപോലെ ആണെന്ന് മറുതുലയ്ക്കൽ നിങ്ങൾക്ക് അർഹമായ നീതി അളന്നു നൽകപ്പെടും എന്നുമൊക്കെയുള്ള പരസ്യവാചകങ്ങളോടെ കമ്പോളങ്ങളിൽ പ്രദർശിപ്പിക്കാൻ ആവുന്ന വെറുമൊരു കച്ചവട തന്ത്രം. സമൂഹമേ നിങ്ങൾ ഏറ്റവും വലിയ മണ്ടന്മാർ.

നീതിയുടെ ചെറു കണങ്ങൾ ഇനിയും എവിടെയെങ്കിലും വന്നു വീഴുമെന്നും സത്യത്ത്തിന്റെ വികൃതമായ രൂപം ഇന്നല്ലെങ്കിൽ നാളെ മറനീക്കി പുറത്തു വരുമെന്നും നിങ്ങൾ വെറുതെ വ്യാമോഹിക്കുന്നു. കഴുകൻ പിടിയിൽ അകപ്പെട്ട ശ്വാസം നിലച്ച ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ നിങ്ങൾ കേൾക്കുന്നുണ്ടോ.

അവളുടെ ഇളം മാംസം വെന്ത ഗന്ധം നിങ്ങൾ അനുഭവിച്ചറിഞ്ഞത് അല്ലേ. തെരുവിൽ കിടന്ന് ആ കുഞ്ഞിനെ നൽകാത്ത നീതിയാണോ നിങ്ങൾ സർവ്വവും ദൈവത്തിൽ അർപ്പിച്ചു സഭയുടെ ചിറകടിച്ചു കരയുന്ന ഒരു വിശുദ്ധക്ക് നൽകാൻ പോകുന്നത്.

തന്റെ ശരീരത്തിൽ കാമത്തിന്റെ കരി പുരട്ടിയ കൈകൾക്ക് വിശുദ്ധിയുടെ ചന്ദനം ചാലിച്ചത് ആണോ നിൻറെ നീതിബോധം. അധികാരത്തിനും പണത്തിനും പിൻബലം ഉള്ളവന് എന്ത്. ഈ നീതി തന്നെയാണോ ഇനി മറ്റൊരാൾക്കും വിധിക്കപ്പെടുന്നത്. അവൾക്കൊപ്പം എന്ന് വാവിട്ട നിലവിളിച്ച നാം അടങ്ങുന്ന സമൂഹം ഒരു 100 അധ്യായം കൊട്ടിഘോഷിക്കുകപോഴും നമ്മൾ ഓർക്കണം.

പാപികൾക്ക് സ്വർഗ്ഗം വിധിക്കുന്ന നമ്മുടെ വ്യവസ്ഥ. നരകത്തിൻറെ വാതിൽ ഉന്നതങ്ങളിൽ പ്രൗഢിയോടെ
വലിയ വാഴുന്ന ഒരു രാജാവിന് നൽകാൻ പോകുന്നില്ല. സ്വാധീനത്തിലും ഗാന്ധി തലയുടെ സ്വാധീനത്തിലും ഇവിടെ നീതിദേവതയുടെ തല ചരിയപ്പെടും ഇവിടെയും തെറ്റ് ചെയ്തവർ നിസ്സാരമായി പഴുതുകൾ മൂടും.

സ്വാതന്ത്ര്യത്തിലേക്കും കണ്ണീരോടെ മറ്റൊരുവൾ. ജീവിതത്തിൻറെ കൈപ്പേറിയ യാഥാർത്ഥ്യത്തിലേക്ക് മടങ്ങി വരുന്ന വിധിയുടെ അല്ല നീതിയുടെ ക്രൂരവിനോദം. നമ്മൾ കാണേണ്ടിവരും. കാരണം ഇരകളെ ആണ് നമുക്ക് ശിക്ഷിക്കേണ്ടത് ഒന്നും നിങ്ങൾ അറിയുക.

നിയമം എല്ലാവർക്കും ഒരുപോലെ അല്ല അത് നിങ്ങൾക്കുള്ളതാണ് അതിൽ നിങ്ങൾ എന്തു വിക്ഷേപിക്കുന്നു അതിനനുസരിച്ചായിരിക്കും നൽകപ്പെടുന്ന നീതിയുടെ അളവ്.

സമൂഹമേ നിങ്ങൾ വെറും മണ്ടന്മാരാണ് വെറും മണ്ടൻമാർ. എന്നു പറഞ്ഞുകൊണ്ടാണ് ഈ ഒരു ഫോട്ടോ ഷൂട്ട് ശ്രദ്ധനേടുന്നത്. മികച്ച പ്രതികരണങ്ങൾ ആണ് ഈ ഫോട്ടോ ഷൂട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Most Popular

To Top