പൊരുതി നേടിയ വിജയം എന്നൊക്കെ പറയുന്നത് ഇതിനെ ആണ്,ആർക്കും പ്രേചോദനം ആവുന്ന ഒരു സ്ത്രീയുടെ അതീജീവന കഥ.

40 വർഷങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽ ഏകദേശം ഏഴ് വർഷക്കാലം നീണ്ടുനിന്ന ഒരു കടുത്ത വേനൽ കാലം ഉണ്ടായിരുന്നു.

തമിഴ്നാട് ജനത ഒരിക്കലും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ഒരു കാലഘട്ടം. അന്ന് മധുരയിൽ നിന്നും ഉസലാംപെട്ടി യിൽ നിന്നും ഒക്കെ ഒരു കൂട്ടം ആളുകൾ ആയിരുന്നു കേരളത്തിലേക്ക് പലായനം ചെയ്തത്. അവർ പലതരത്തിലുള്ള കൃഷികൾ ചെയ്തവരായിരുന്നു. അവർക്ക് കേരളത്തിൽ കൃഷിഭൂമി ലഭിക്കാത്തതുകൊണ്ട് അവർ പലഹാരങ്ങൾ നിറച്ച വീടുകൾതോറും കയറി ചെറിയ കാശ് കൊണ്ട് അവരുടെ ജീവിതം കെട്ടിപ്പടുക്കാൻ നോക്കി.

അവർക്ക് ഇവിടെ തലമുറകൾ ഉണ്ടായി. അതിൽ ഒരു വ്യക്തിയാണ് ഇന്ന് ലോകമറിയുന്ന ഒരു രുചിയുടെ റാണിയായി മാറിയിരിക്കുന്നത്. അശ്വതി ഹോട്ട് ചിപ്സ് എന്ന ബ്രാൻഡ് ഉടമ ഇളവരാശിയുടെ തൃശ്ശൂരിലെ അഞ്ചു ഘട്ടങ്ങളിലായി പാചകം ചെയ്യുന്നത് 126 ഓളം പലഹാരങ്ങൾ ആണ്, ഓൺലൈൻ ബിസിനസ് കൂടാതെ തന്നെ ഇളവരശി പ്രൈവറ്റ് ലിമിറ്റഡ് എന്ന ബ്രാൻഡ് നാല് രാജ്യങ്ങളിലേക്കാണ് കയറ്റുമതി നടത്തിക്കൊണ്ടിരിക്കുന്നത്, സംസ്ഥാന സർക്കാരിൻറെ മികച്ച സംരംഭകർക്കുള്ള അവാർഡും ബ്രിട്ടനിലേക്കും സർവ്വകലാശാലയിൽ നിന്നും പാചകത്തിൽ ഡോക്ടറേറ്റും സ്വദേശത്തുനിന്നും വിദേശത്തുനിന്നും ആയി നിരവധി പുരസ്കാരങ്ങളും എല്ലാം തേടിയെത്തിയിട്ടുണ്ട്. തൃശ്ശൂരിലെ അയ്യന്തോളിൽ തങ്ങൾ താമസിച്ചിരുന്ന ഒരു കാലം അവരെ ഓർമ്മിച്ചെടുക്കുന്നു.

അവിടെ ഒരു ചാരായ ഷാപ്പ് ഉണ്ടായിരുന്നു, അത് കുടിക്കാൻ വരുന്നവർ മിക്സ്ചറിൻറെ ബാക്കിയാവുന്ന പൊടി വാങ്ങാൻ വരും. ഒരു പൈസയാണ് പൊതിയുടെ വില. അതായിരുന്നു തൻറെ ആദ്യത്തെ കച്ചവടം. അപ്പോൾ ഒന്നാം ക്ലാസ്സിലാണ് സഹോദരങ്ങൾ പൊതി വിറ്റുകിട്ടുന്ന പണംകൊണ്ട് കണ്മഷിയും ചാന്തും ബലൂണും ഒക്കെ വാങ്ങും. താൻ കിട്ടുന്ന കാശ് വൈകുന്നേരം കച്ചവടം കഴിഞ്ഞ് എത്തുന്ന അച്ഛനെ ഏൽപ്പിക്കും. അച്ഛൻറെ മുഖത്തെ സന്തോഷം കാണാൻ തനിക്ക് വലിയ ഇഷ്ടമായിരുന്നു.

പെൺകുട്ടികൾക്ക് യാതൊരു വിലയും നൽകാത്ത ഒരു ഗ്രാമത്തിലായിരുന്നു താമസിച്ചത് എന്നും അവർ പറയുന്നു, സ്കൂളിൽ പോയി അഞ്ചാം ക്ലാസ്സുവരെ പഠിച്ചത് പോലും താൻ മാത്രമാണ്, പിന്നീട് രാവും പകലുമില്ലാതെ പഠിച്ച് താൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പരീക്ഷയെഴുതി. ആദ്യത്തെ തവണ ഞാൻ തോറ്റു, രണ്ട് തവണ ഞാൻ എഴുതി പരീക്ഷ പാസായി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ഭർത്താവിന് ജോലിയിലായിരുന്നു കാലത്താണ് ചെറിയ വരുമാനം കൊണ്ട് പാചകം ചെയ്ത് തുടങ്ങിയത്. പിന്നീട് അത് വലിയൊരു സംഭവമായി മാറുകയായിരുന്നു എന്നാണ് പറയുന്നത്. തുടക്കത്തിൽ ഒന്നും വലിയ ലാഭം കിട്ടിയില്ല.

Leave a Comment

Your email address will not be published.

Scroll to Top