Health

മൂക്കടപ്പ് വരാതെ നോക്കാൻ ഇങ്ങനെ ചെയ്തു നോക്കു.|Do this to prevent nasal congestion.|

മൂക്കടപ്പ് വരാതെ നോക്കാൻ ഇങ്ങനെ ചെയ്തു നോക്കു.|Do this to prevent nasal congestion.|

ഇപ്പോൾ മഴക്കാലമാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ വളരെ പെട്ടെന്ന് അസുഖങ്ങൾ പിടിപെടാൻ സാധ്യതയുള്ള സമയവും.. ചിലർക്ക് നല്ല ഒരു കാറ്റ് അടിച്ചാൽ പോലും മൂക്കൊലിപ്പ് തുടങ്ങും. മറ്റുചിലർക്ക് പൊടി അലർജി ആകും. ആസ്മ പോലെയുള്ള അസുഖമുള്ളവർക്ക് മൂക്കടപ്പ് രാത്രിയായാൽ ശ്വാസം കിട്ടാത്ത അവസ്ഥ പോലും ഉണ്ടാകാറുണ്ട്. ഈ അവസ്ഥ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഒന്നാമത്തെ കാര്യം എന്താണെന്നാൽ നന്നായി ആവി പിടിക്കുക എന്നതാണ്. ഇത് വളരെ നല്ലൊരു പരിഹാരമാണ്.

വിക്സ് പോലെയുള്ള സാധനങ്ങൾ ഒക്കെ വെള്ളത്തിൽ ഇടുന്നതിനു പകരം നല്ല കല്ലുപ്പ് ഇട്ട് ആവിപിടിക്കുന്നത് വളരെ നല്ലതാണ്. തുളസി, കരിംജീരകം എന്നിവയിലേതെങ്കിലുമൊന്ന് ഇട്ട് ആവി പിടിക്കുന്നതും വളരെ നല്ലതാണ്. ഇത് കഫം പോകുന്നതിനു മൂക്കടപ് മാറുവാനും ഒക്കെ സഹായിക്കും. പിന്നെ ഒരു മാർഗ്ഗം എന്നത് ഇഞ്ചി ആണ്. ഇഞ്ചിയിൽ ധാരാളം ആന്റി ഇൻഫ്ലന്റ് പ്രോപ്പർട്ടീസ് അടങ്ങിയതാണ്. ഒരുപാട് ആന്റി ഓക്സിഡന്റുകളും ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇഞ്ചി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചിയുടെ ചെറിയ ചെറിയ കഷണങ്ങൾ ചേർത്ത് കാപ്പിയോ മറ്റോ ഇട്ടതിനുശേഷം ഉപയോഗിക്കുന്നതും കൂടുതൽ നല്ലതാണ്.

അതുപോലെതന്നെ തേൻ വളരെ മികച്ച ഒരു മാർഗ്ഗമാണ്. ഒരുപാട് ബാക്ടീരിയൽ ഘടകങ്ങൾ ഒരുപാട് തന്നെ തേനിലും അടങ്ങിയിട്ടുണ്ട്. അത് കഴിക്കുന്നതും മൂക്കടപ്പ് കുറയ്ക്കുവാൻ സഹായിക്കും. അതുപോലെ തൊണ്ടയിലെ കരകരപ്പ് പോലെയുള്ളവ മാറ്റുവാനും തേൻ നല്ലതാണ്. രണ്ട് ടേബിൾ സ്പൂൺ തേനും മഞ്ഞൾപ്പൊടിയും ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലത്. മൂക്കടപ്പ് കുറയ്ക്കുവാനും ഇത് സഹായിക്കും. അതുപോലെ വെളുത്തുള്ളിയും വളരെ നല്ലതാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളും നമ്മുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു.

അതുപോലെ കഫക്കെട്ട് മാറ്റുന്നത് നല്ലതാണ്. വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ ചേർത്ത് രണ്ടുനേരം കുടിക്കുകയാണ് നല്ലത്. അടുത്തത് സവാളയാണ്. സവാള കഴിക്കുന്നതിലൂടെ ലഭിക്കുന്നതും വളരെ മികച്ച ഗുണങ്ങളാണ്. സവാള മുറിച്ചതിനു ശേഷം ഇത് മണക്കണം. ഇത് അടഞ്ഞ മൂക്ക് നല്ല രീതിയിൽ തന്നെ മാറ്റുവാൻ സഹായിക്കും എന്നാണ് അറിയുന്നത്. ഏറ്റവും ആദ്യമായി ചെയ്യേണ്ട കാര്യം നന്നായി വെള്ളം കുടിക്കാൻ ശ്രെമിക്കുക എന്ന് ഉള്ളതാണ്. ശരീരം വരണ്ട പോകാൻ സമ്മതിക്കാത്ത വെള്ളം കുടിക്കുകയാണെങ്കിൽ മൂക്കടപ്പ് പൂർണമായും മാറ്റാൻ സാധിക്കും. മഴക്കാലത്ത് പൊതുവെ ആളുകൾ വെള്ളം കുടിക്കാൻ ഒരുപാട് മിനക്കെടാറില്ല. അതൊക്കെയാണ് ഇത്തരം പ്രശ്നങ്ങൾ വരാനുള്ള കാരണം.
Story Highlights:Do this to prevent nasal congestion.

To Top
$(".comment-click-14056").on("click", function(){ $(".com-click-id-14056").show(); $(".disqus-thread-14056").show(); $(".com-but-14056").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });