ചില ചീത്ത ശീലങ്ങൾ രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്, ഡോക്ടർ പറയുന്നു.

ചില ചീത്ത ശീലങ്ങൾ രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്, ഡോക്ടർ പറയുന്നു.

നമ്മുടെ സമൂഹത്തിൽ ചില ശീലങ്ങൾ ഒക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനെപ്പറ്റി ഒരു ഡോക്ടർ പറയുന്ന ചില കാര്യങ്ങൾ ആണ് വൈറലായി മാറുന്നത്. തിരുവനന്തപുരത്തെ ഡോക്ടർ അനീഷാണ് ഇങ്ങനെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. വാക്കുകൾ ഇങ്ങനെയാണ്.. വലിയ തിരക്കില്ലാത്ത ഒരു ദിവസം രോഗികൾ ആരുമില്ലെന്ന് സിസ്റ്റർ പറഞ്ഞപ്പോൾ അദ്ദേഹത്തിൻറെ മനസ്സിൽ വലിയ സന്തോഷം തോന്നി. കുറെനാളുകളായി മക്കൾ പരാതി പറയുന്നുണ്ട് സിനിമയ്ക്കും പാർക്കിൽ ഒന്നും കൊണ്ടുപോകുന്നില്ല. അച്ഛൻ കൂടെ വരുന്നില്ലെന്നും. ആ പരാതി തീർത്ത് കളയാം എന്ന് കരുതിയാണ് ഇരുന്നത്. അരമണിക്കൂർ കൂടി കഴിഞ്ഞിട്ടും രോഗികൾ ഇല്ലെങ്കിൽ ഓപി ക്ലോസ് ചെയ്യാം എന്ന് പറയുകയും ചെയ്തു. ഒരു മെഡിക്കൽ ജേർണലിൽ മുഖം പൂഴ്ത്തിയപ്പോൾ വാതിലിൽ മുട്ടു കേട്ടത്. ഡോക്ടറെ ഒരു രോഗി ഉണ്ടെന്ന് പറഞ്ഞു ആരാണെന്ന് ചോദിക്കുന്ന മുൻപേ തന്നെ മുഖം വിടവിൽ പ്രത്യക്ഷപ്പെട്ടു. സ്ഥലത്തെ പഞ്ചായത്ത് മെമ്പർ ആണ്.

കരുണാനിധി സ്റ്റൈൽ വലിയൊരു കണ്ണാടി അയാൾ വെച്ചിട്ടുമുണ്ട്. ഇതാര് ജേക്കബ് ചേട്ടൻ എന്ന് ചോദിച്ചു കൊണ്ട് വിളിച്ചു, മൂന്നാമത്തെ തവണയാണ് ആശുപത്രിയിൽ വന്നത് പനിയും തൊണ്ടവേദനയും ഒക്കെ ഉണ്ടെന്നും അദ്ദേഹം പറയുകയും ചെയ്തു. എപ്പോഴും ആളുകളുമായി ഇടപെടുന്ന ജോലി അല്ലേ അപ്പോൾ രോഗങ്ങൾ ഉണ്ടാകും എന്നൊക്കെ പറഞ്ഞു ചെറിയൊരു ക്ലാസ്സ്‌ അങ്ങ് തുടങ്ങി. പ്രതിരോധ ശേഷി അത് ശരീരം സ്വയം ആർജ്ജിച്ചേടുക്കേണ്ടതാണ് എന്ന് ഒക്കെ പറഞ്ഞു കൊടുക്കുകയും ചെയ്തു.

ചില ചീത്ത ശീലങ്ങൾ രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. ഉദാഹരണമായി തുമ്മലും ചുമയും ഒക്കെ ഉണ്ടാകുമ്പോൾ ചുമയ്ക്കുമ്പോഴും രോഗാണുക്കൾ അടങ്ങിയ സ്രവമാണ് പുറത്തേക്ക് തെറിക്കുന്നത്. തുള്ളികളായി ആണെങ്കിലും അത് ഒരു മീറ്റർ ദൂരം വരെ കിട്ടും. വായ് മൂടി ചുമച്ചാലോ തുമ്മിയാലോ സ്രെവം പുറത്തേക്ക് പോകില്ല. എന്നാൽ കൈ കഴിക്കാതെയാണ് ഒരു ഹസ്തധാനം വരുന്നതെങ്കിലോ.?ഇടയ്ക്കിടെ കൈയും കാലും കഴുകുന്നത് വളരെ നല്ല ശീലമാണ്. അതുപോലെ മരണ വീടുകളിലും മറ്റും പോയിട്ട് വരുന്നവർ പണ്ടുകാലങ്ങളിൽ കുളിച്ചിട്ട് വീട്ടിൽ കയറുകയുള്ളൂ. ഇപ്പോൾ അങ്ങനെ ശീലങ്ങൾ ഒന്നുമില്ല. ശീലങ്ങൾ എല്ലാം നല്ലത് തന്നെയാണെന്നും ഡോക്ടർ പറയുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top