ചെമ്പരത്തി ചായ കുടിച്ചാലുണ്ടാകുന്ന ഗുണങ്ങൾ അറിയണം.

തിരക്കുകൾ നിറഞ്ഞ ഈ ജീവിതത്തിൽ നമ്മൾ നമ്മുടെ ആരോഗ്യത്തിന് വലിയ പ്രാധാന്യം തന്നെയാണ് നൽകേണ്ടത്. സാധാരണയായി നമ്മുടെ വീടുകളിലെല്ലാം എപ്പോഴും ഉള്ള ഒന്നാണ് ചെമ്പരത്തിപ്പൂവ്. ചെമ്പരത്തിപ്പൂവ് എന്നു പറയുന്നത് നമ്മുടെ ശരീരത്തിനാവശ്യമായ നിരവധി ഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. ചെമ്പരത്തിപ്പൂവിലുള്ള ഉള്ള ഗുണം പലരും അറിയുന്നില്ല എന്നുമാത്രം. മുടിയുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയാണ് പണ്ടുകാലങ്ങളിൽ കൂടുതലായി ചെമ്പരത്തികൾ ഉപയോഗിച്ചത്.

എന്നാൽ ചെമ്പരത്തി കൊണ്ടുള്ള ചായ അധികമാരും കുടിക്കാൻ സാധ്യതയില്ല. രക്തസമ്മർദ്ദവും കൊളസ്ട്രോളും ഒക്കെ നിയന്ത്രിക്കുവാൻ ചെമ്പരത്തി ചായ വലിയതോതിൽ തന്നെ സഹായിക്കുന്നുണ്ട്. അമിതഭാരവും പൊണ്ണത്തടിയുമുള്ളവർ ഇത് പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. രോഗങ്ങൾ ചെറുക്കാനുള്ള കഴിവും ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ആർത്തവ കാലത്തെ വേദനകൾ കുറയ്ക്കുവാൻ സാധിക്കും. ആദ്യം തന്നെ ഒരു പാത്രം അടുപ്പത്ത് വെച്ച് ആവശ്യമുള്ള വെള്ളം ചേർക്കണം.
പിന്നെ വെള്ളം തിളച്ച് വരുമ്പോൾ ഇതിലേക്ക് 2 നുള്ള് ചുക്ക് ഇടുക. വെള്ളം തിളച്ച് പാത്രം മാറ്റിയതിനുശേഷം ഇതളുകൾ ആക്കി വെച്ചു ചെമ്പരത്തിപ്പൂവ് വെള്ളത്തിലേക്ക് ഇട്ട് കൊടുക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കണം. നിറംമാറി ഇതളുകളെല്ലാം മാറ്റണം. ഇതിനുശേഷം ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കാം. അല്പം നാരങ്ങാനീര് കൂടി ചേർത്ത് കുടിക്കുകയാണെങ്കിൽ വളരെ നല്ലതാണ്. നാരങ്ങാനീര് ചേർക്കുമ്പോൾ ചെമ്പരത്തിയുടെ നിറം മാറുകയും ചെയ്യും.അലർജിയും മറ്റും ഉള്ളവർ ഇത് കുടിക്കാതിരിക്കുന്നതാണ് നല്ലത്. ഇപ്പോൾ ഇതിൻറെ ഒരു പൊടിയും വിപണിയിൽ ഒക്കെ ലഭ്യമാണ്.