Health

പകൽ ഉറക്കം സ്ഥിരമായി ഉള്ളവർ ആണോ.? എങ്കിൽ സൂക്ഷിക്കുക.ഈ രോഗങ്ങൾ നിങ്ങളെ പിടികൂടാം.|If You Regularly Sleep During The Day, You Will Get These Diseases

ഉച്ചസമയത്ത് എല്ലാ ജോലികളും തീർത്ത് കുറച്ച് സമയം ഉറങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. അങ്ങനെ ആഗ്രഹിക്കാത്തവർ ആരും ഇല്ല എന്നതാണ് സത്യം. സ്പെയിൻ യൂറോപ്പ്യൻ തുടങ്ങിയ രാജ്യങ്ങൾ ഒക്കെ അവരുടെ പകൽ ഉറക്കത്തിന് വേണ്ടി പ്രത്യേകമായി സമയം പോലും ക്രമീകരിച്ചിട്ടുണ്ട്.

743692653

എന്നാൽ നിരന്തരമായുള്ള പകൽ ഉറക്കം നമ്മുടെ രക്തസമ്മർദ്ദത്തെയും പക്ഷാഘാത സാധ്യതയുമൊക്കെ വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. യുകെയിലെ രേഖകളിൽ 358441 പേരുടെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു ഗവേഷണം നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ നിരന്തരം പകൽ ഉറക്കത്തിൽ ഏർപ്പെടുന്നവർ അധികവും പുരുഷന്മാരും പുകവലിക്കാരും മദ്യം കഴിക്കുന്നവരും കുറഞ്ഞ വിദ്യാഭ്യാസ വരുമാന ഉള്ളവരും ആണെന്നാണ് ഗവേഷകർ പറയുന്നത്.

അവരിൽ പലരും രാത്രിയിൽ ഉറക്കമില്ലായ്മ നേരിടുന്നവരും ആണ് എന്ന പ്രശ്നം ഉള്ളവരാണെന്നും റിപ്പോർട്ടിൽ പറയപ്പെടുന്നുണ്ട്. പകൽ ഉറങ്ങുന്നവർക്ക് രാത്രി ഉറങ്ങാത്തവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത 12 ശതമാനം അധികമാണ് എന്നാണ് പറയുന്നത്. പക്ഷാഘാതത്തിനുള്ള സാധ്യത ഇവരിൽ 24 ശതമാനവും അധികമാണ്. 60 വയസ്സിൽ താഴെയുള്ളവരിലും അതിനുമുകളിൽ ഉള്ള ആളുകളെ അപേക്ഷിച്ച് അപകടസാധ്യത വളരെ വലുതാണ് എന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഉയർന്ന രക്തസമ്മർദ്ദം സാധ്യത 40 ശതമാനം പക്ഷാഘാത സാധ്യത ഉയർത്തുമെന്നാണ് റിപ്പോർട്ട് മുന്നറിയിപ്പു നൽകിക്കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് എന്നും ചില ആളുകൾ ചോദിക്കുന്നുണ്ട്.

രാത്രിയിലെ ഉറക്കത്തിന്റെ നിലവാരം ശരിയല്ലാത്തവരാണ് പലപ്പോഴും പകൽ ഉറക്കത്തെ കൂടുതലായും ആശ്രയിച്ച് വരുന്നത്. രാത്രിയിൽ ക്ഷീണം നേരിടുന്നവർക്ക് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത ഉണ്ടായത് എന്ന് വിദഗ്ധർ പറയുന്നുണ്ട്. ഹൃദയാരോഗ്യവും പകലുറക്കവും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ് എന്നും ഈ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. പകൽ ഉറങ്ങാതെ ഇരിക്കുന്നത് ആണ് നമ്മുടെ ശരീരത്തിന് നല്ലത് എന്നാണ് റിപ്പോർട്ടുകൾ ആദ്യം മുതൽ തന്നെ സൂചിപ്പിച്ചിട്ടുള്ളത്. രാത്രിയിൽ വളരെ നേരത്തെ ഉറങ്ങുകയും, രാവിലെ നേരത്തെ ഉണരുകയും ചെയ്യുന്നതാണ് നല്ല ആരോഗ്യത്തിന്റെ ലക്ഷണം എന്നാണ് പഠനങ്ങൾ പണ്ടുമുതൽ തന്നെ പഠിപ്പിക്കുന്നത്.

രാത്രിയിൽ താമസിച്ചു ഉറങ്ങി പകൽ നേരത്തെ ഉണരുന്നതും നല്ല ആരോഗ്യം സമ്മാനിക്കുന്നില്ല. ഒരു പത്ത് മണിക്കെങ്കിലും ഉറങ്ങി രാവിലെ അഞ്ചുമണിക്ക് ഉണരുന്നത് ആണ് ഏറ്റവും നല്ല ആരോഗ്യ ശീലം എന്നാണ് പലരും പറയുന്നത്. അഞ്ചിന് മുൻപ് ഉണരാൻ സാധിക്കുന്നവർ കുറച്ചുകൂടി മെച്ചപ്പെട്ട ആരോഗ്യ ശീലം കൈവരിക്കുന്നവരായിരിക്കും എന്നും അവർക്ക് ശരീരത്തെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.


Story Highlights: If You Regularly Sleep During The Day, You Will Get These Diseases

പകൽ ഉറക്കം സ്ഥിരമായി ഉള്ളവർ ആണോ.? എങ്കിൽ സൂക്ഷിക്കുക.ഈ രോഗങ്ങൾ നിങ്ങളെ പിടികൂടാം.|If You Regularly Sleep During The Day, You Will Get These Diseases

Most Popular

To Top
$(".comment-click-15487").on("click", function(){ $(".com-click-id-15487").show(); $(".disqus-thread-15487").show(); $(".com-but-15487").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });