ഇനി വേദനകൾ ഇല്ലാത്ത ആർത്തവം..! ഇതാ ഒരു ശ്വാശ്വത പരിഹാരം.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാസാമാസം വരുന്ന ആർത്തവത്തെ അവർക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. പല സ്ത്രീകളിലും ആർത്തവത്തിന്റെ ലക്ഷണങ്ങൾ പലതാണ്.

ആർത്തവകാലത്തെ ബുദ്ധിമുട്ട് അതെല്ലാവർക്കും ഏകദേശം ഒരുപോലെ തന്നെയാണ്. ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ് ഓരോരുത്തരിലും പലതരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാക്കുന്നത്. നടുവേദനയും വയറുവേദനയും കൈകാൽ കഴപ്പും തലവേദനയും എന്നു വേണ്ട ഛർദിൽ വരെയുള്ളവരുണ്ട് ഈ സമയങ്ങളിൽ. പല വശത്തുനിന്നും വേദനകൾ ഈ സമയത്ത് ആക്രമിക്കുകയാണ് ചെയ്യുന്നത് ചിലർക്ക്. പലപ്പോഴും ഈ സമയത്ത് ഗുളികൾ തിരഞ്ഞെടുക്കാറുണ്ട്. ആർത്തവസമയത്തെ ഗുളികകൾ കഴിക്കുന്നത് മോശം ശീലമാണെന്ന് ഡോക്ടർമാർ പോലും പറഞ്ഞിട്ടുണ്ട്.

അതുമൂലം ഉണ്ടാകുന്ന ദോഷങ്ങൾ ചെറുതല്ല. അതുപോലെ വേദന നിൽക്കുമെങ്കിലും പിന്നീട് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ വളരെയേറെയാണ്. ഇതിനായി നമുക്ക് വീട്ടിൽ ചില വൈദ്യങ്ങൾ ഉണ്ട്. അതിലൊന്നാണ് അടുക്കളയിലെ സ്ഥിരം കൂട്ടായ സവാള. ആർത്തവ വേദനയ്ക്ക് പരിഹാരമായി സവാള ഉപയോഗിക്കാം. ഇതിനുള്ള വഴി എന്നത് സവാള ജ്യൂസ് ആണ്. ചെറിയ കഷണം സവാള അൽപം വെള്ളം ചേർത്ത് ജ്യൂസ് ആക്കി അടിച്ചെടുക്കാം. ഇതിൽ അൽപം ശർക്കര വേണമെങ്കിൽ ചേർത്ത് കുടിയ്ക്കാം.

Grace Cary/Getty Images

ശർക്കര ചേർത്തില്ലെങ്കിലും സാരമില്ല പക്ഷേ ചക്കരയുടെ ഒരു രുചി ഉണ്ടെങ്കിൽ ചിലപ്പോൾ സവാളയുടെ ചുവ മറന്നേക്കാം. അതുപോലെ തന്നെ ശർക്കര അയൺ ഉല്പാദിപ്പിക്കാൻ ആർത്തവകാലത്ത് നല്ലതാണ്. സവാളയും ശർക്കരയും ഒരുമിച്ച് ചേർത്ത് കഴിച്ചാലും നല്ലതാണ്. രോഗപ്രതിരോധശേഷിയും വളരെയധികം സഹായിക്കുന്നുണ്ട് സവാള. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പല രോഗങ്ങളെയും ശരീരത്തിൽ നിന്ന് ഒക്കെ തുടച്ചുനീക്കുന്നതിന് സവാള കഴിയ്ക്കുന്നത് വളരെ നല്ലതാണ്.

Leave a Comment

Your email address will not be published.

Scroll to Top