വാത്സല്ല്യത്തിന്റെ പേരിൽ കുട്ടികളെ ഒപ്പം കിടത്തുന്നവർ അവരെ തള്ളി വിടുന്നത് അപകടത്തിലേക്ക്.

പല മാതാപിതാക്കളും കുഞ്ഞുങ്ങളെ ഒപ്പം കിടത്തുന്നവരാണ്. പലപ്പോഴും കുട്ടികളെ ഒറ്റക്ക് കിടത്താൻ അവർക്ക് മടിയാണ് എന്ന് പറയുന്നതാണ് സത്യം. കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും വളരെയധികം പ്രധാനമാണ് എന്നത്.. ഇത്തരം മാതാപിതാക്കൾ ഓർക്കേണ്ടതുണ്ട്. മാതാപിതാക്കൾ കാണിച്ചു കൊടുക്കുന്ന വഴിയിലൂടെയാണ് മിക്കവാറും കുട്ടികളുടെ സഞ്ചാരം. അവരുടെ റോൾ മോഡലും ആദ്യഘട്ടങ്ങളിൽ മാതാപിതാക്കൾ തന്നെയാണ്.

കുട്ടികളോടുള്ള വാത്സല്യം കാരണം മാതാപിതാക്കൾ കരുതുന്ന ചില വലിയ തെറ്റുകളെ പറ്റിയാണ് പറയുന്നത്. കുട്ടികളുടെ പ്രായത്തിനനുസരിച്ച് വരുത്തേണ്ട മാറ്റങ്ങൾ വളരെ വലുതാണ്. കുഞ്ഞുങ്ങളെ കൂടെ കിടത്തി ഉറക്കേണ്ടു ആവശ്യമാണ്. കുഞ്ഞുങ്ങൾക്ക് ശ്രദ്ധ ആവശ്യമാണ്. ഇത് ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ മുതിർന്ന കുട്ടികളെ മാറ്റി കിടക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. പ്രായമായാൽ മാറ്റി കിടത്തുക എന്നത് അവരുടെ വളർച്ചയുടെ പ്രധാന ഘട്ടമാണ്. കുട്ടികളെ മോശമായ രീതിയിലേക്ക് നയിക്കുവാനും മറ്റും ഇങ്ങനെ മാറ്റി കിടത്താതെ ഇരിക്കുന്നത് വലിയ പ്രശ്നമാകാറുണ്ട്.

മാതാപിതാക്കൾക്കൊപ്പം അവരുടെ സ്വകാര്യ നിമിഷങ്ങൾ കാണാൻ ഇടയാക്കുന്നത് ചെറിയ കുട്ടികളുടെ മനസ്സിൽ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണയും നെഗറ്റീവായി കാര്യങ്ങളും ഉണ്ടാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കുട്ടികളുടെ മാനസിക നിലയെ തന്നെ ദോഷകരമായി ബാധിക്കാം. ഇത് ചില കുട്ടികൾക്ക് ഭയം ഉണ്ടാക്കുന്നുണ്ട് എന്നും അറിയുന്നു, ഒരിക്കൽ ചെറുപ്രായത്തിലെ ആൺകുട്ടി അപ്പുറത്തെ വീട്ടിലെ പെൺകുട്ടിയൊടെ മോശമായ രീതിയിൽ പെരുമാറിയത് റേപ്പ് തന്നെ ആണ്. ഇതിന് കാരണമായി മാതാപിതാക്കൾ ചോദിച്ചപ്പോൾ പറഞ്ഞത് സ്വകാര്യ നിമിഷങ്ങൾ കിടപ്പറരംഗങ്ങൾ കണ്ടത് അനുകരിക്കാൻ ശ്രമിച്ചതാണ് ഈ പ്രശ്നത്തിലേക്ക് എത്തിയത് എന്നാണ്.

കാര്യത്തിന്റെ ഗൗരവം മനസ്സിലാവാതെ കണ്മുന്നിൽ കണ്ടത് അതേപടി അനുകരിക്കാനുള്ള പ്രവണത കുട്ടികൾക്ക് ഉണ്ട്. ഇവിടെയും അപകടം വരുത്തി വെച്ചത് അതുകൊണ്ട് ആ പ്രായങ്ങളിൽ കുട്ടികളെ മാറ്റി കിടത്താൻ ശ്രദ്ധിക്കേണ്ടതാണ്.
തനിയെ കിടത്തുമ്പോൾ അവർക്ക് പേടിയില്ലാത്ത അന്തരീക്ഷവും സുരക്ഷിതവുമായ അന്തരീക്ഷവും ഉണ്ടെന്ന് ഉറപ്പു വരുത്തുവാനും ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.

Leave a Comment

Your email address will not be published.

Scroll to Top