Career
കൊച്ചിൻ ഷിപ് യാർഡിൽ ജോലി നേടാം, യുവാക്കൾക്ക് നിരവധി അവസരങ്ങൾ
കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്, ഐടിഐ ട്രേഡ് അപ്രൻ്റിസ് തസ്‌തികകളിലെ 308 ഒഴിവിൽ ഒരു വർഷപരിശീലനത്തിന് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഈ മാസം 15 വരെ.
ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത, സ്‌റ്റൈപൻഡ്:
ഐടിഐ ട്രേഡ് അപ്രന്റ്റിസ് (ഇലക്ട്രി ഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ- മെക്കാനിക്കൽ, ഡ്രാഫ്റ്റ്സ്‌മാൻ- സിവിൽ, പെയിന്റർ -ജനറൽ/പെയിന്റർ-മറൈൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് വുഡ്/ കാർപെന്റർ/ വുഡ് വർക് ടെക്നിഷ്യൻ, മെക്കാനിക് ഡീസൽ, പൈപ് ഫിറ്റർ/ പ്ലമർ, റഫ്രിജറേഷൻ & എസി മെക്കാനിക്/ റഫ്രിജറേഷൻ & എസി ടെക്നിഷ്യൻ, മറൈൻ ഫിറ്റർ): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻടിസി). ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റീസ് (അക്കൗണ്ടിങ് & ടാക്സേഷൻ/അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബേസിക് നഴ്സിങ് & പാലിയേറ്റീവ് കെയർ/ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കസ്‌റ്റമർ റിലേഷൻഷിപ്പ്.
മാനേജ്‌മെന്റ്/ ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ടെക്നോളജി/ ഇലക്ട്രിഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, ഫുഡ് & റസ്‌റ്ററന്റ് മാനേജ്‌മെന്റ്/ ക്രാഫ്റ്റ് ബേക്കർ): ബന്ധപ്പെട്ട വിഭാഗത്തിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി എജ്യുക്കേഷൻ ജയം (വിഎച്ച്എസ്ഇ).
▪️കുറഞ്ഞ പ്രായം: 18.
▪️സ്റ്റൈപൻഡ്: 11,000 രൂപ
▪️തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. സർട്ടിഫിക്കറ്റ് പരിശോധനയും മെഡിക്കൽ ഫിറ്റനസ് പരിശോധനയുമുണ്ട്.
6 എൻജിനീയർ ഒഴിവ്
കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ മെക്കാ നിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്.കമ്യൂണിക്കേഷൻ & നാവിഗേഷൻ, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ വിഭാഗങ്ങളിലായി 6 കമ്മിഷനിങ് എൻജിനയർ ഒഴിവ്. എക്സ്-ഇന്ത്യൻ നേവിക്കാർക്കാണ് അവസരം. കരാർ നിയമനം. നവംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ/തത്തുല്യം, മറൈൻ ഇലക്ട്രോണിക് ഉപ കരണങ്ങളും സിസ്‌റ്റംസും കൈകാര്യം ചെയ്യുന്നതിൽ 10 വർഷ പരിചയം വേണം. ശമ്പളം:50,000 രൂപ പ്രായം: 45 വരെയുള്ളവർക്കു മുൻഗണന
Website: www.cochinshipyard.in മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക
