Connect with us

Career

സപ്ലൈകോയിൽ സ്ഥിര ജോലി നേടാം

Published

on

സർക്കാർ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? മികച്ച ശമ്പളത്തിൽ ഇനി നിങ്ങൾക്ക് സർക്കാർ ജോലി സ്വന്തമാക്കാൻ അവസരം. സപ്ലൈക്കോയിൽ സ്ഥിര ജോലിനേടാൻ കേരള പിഎസ്‌സി പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി തസ്തികയിലേക്കാണ് ഇപ്പോൾ പുതിയ റിക്രൂട്ട്‌മെന്റ് വന്നിട്ടുള്ളത്. ആകെ ഒരു ഒഴിവാണുള്ളത്. താൽപര്യമുള്ളവർ പിഎസ് സി ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന ഉടനെ അപേക്ഷ നൽകണം.

▪️തസ്തിക: കമ്പനി സെക്രട്ടറി
▪️സ്ഥാപനം :കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലെെക്കോ).

▪️ഒഴിവുകള്‍:01

▪️കാറ്റഗറി നമ്പർ: 376/2025.

 ▪️അവസാന തീയതി: നവംബർ 19.

ശമ്പള വിവരങ്ങൾ

ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 95,600 രൂപ മുതൽ 1,53,200 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി വിവരങ്ങൾ

18 വയസ് മുതൽ 45 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 02.01.1980 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ടു തീയതികളും ഉൾപ്പെടെ). മറ്റ് പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല.

യോഗ്യത വിവരങ്ങൾ

ACS (Associate Company Secretary) ഉം കമ്പനി സെക്രട്ടറിയായി സർക്കാർ / അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത പൊതു/സ്വകാര്യ മേഖലാ സ്ഥാപനത്തിൽ 10 വർഷത്തെ യോഗ്യതാനന്തര പരിചയവും വേണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. അപേക്ഷാ ഫീസ് ഒന്നും നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പു വരുത്തേണ്ടതാണ്. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Career2 days ago

കേന്ദ്ര സർക്കാർ സ്ഥാപനമായ ഫാക്ടിൽ നിരവധി അവസരങ്ങൾ

   കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കിതാ സന്തോഷ വാർത്ത. കേന്ദ്ര സർക്കാർ സ്ഥാപനമായ ദി ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ൽ ജോലി  ഇപ്പോൾ...

Career2 days ago

സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷനിൽ നിരവധി അവസരങ്ങൾ

കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാം.കേരള സർക്കാർ സ്റ്റാർട്ടപ്പ് മിഷനിൽ വിവിധ തസ്‌തികകളിലായി ജോലി നേടാൻ അവസരം, പ്രോജക്ട് കോർഡിനേറ്റർ, അസിസ്റ്റന്റ് മാനേജർ, പ്രോക്യൂർമെന്റ് സ്പെഷ്യലിസ്റ്റ്, മാനേജർ...

Career2 days ago

സാനിറ്ററി വർക്കർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിവിധ ജില്ലകളിൽ നിരവധി അവസരങ്ങൾ

ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? നിങ്ങൾക്കായി കാത്തിരിക്കുന്നത് നിരവധി ഒഴിവുകൾ.തിരുവനന്തപുരം എൻജിനിയറിങ് കോളജ് ഹോസ്റ്റൽ ഓഫീസ് വിഭാഗത്തിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർ കം സാനിറ്ററി...

Career2 days ago

മിൽമയിൽ ജോലി വേണോ?  വേഗം അപേക്ഷിച്ചോളൂ

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ  സന്തോഷവാർത്ത. നിങ്ങൾക്കായി വന്നിരിക്കുന്നത് നിരവധി ഒഴിവുകളാണ് വന്നിരുന്നത്. മിൽമ വിജ്ഞാപന തീയതി: 03-11-2025 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 06-11-2025, രാവിലെ...

Career2 days ago

വിവിധ ജില്ലകളിൽ നിരവധി ഒഴിവുകൾ

ജോലി ആഗ്രഹിക്കുന്നവർക്കിതാ സന്തോഷവാർത്ത. നിങ്ങളെ തേടിയെത്തിരിക്കുന്നത് നിരവധി ഒഴിവുകളാണ്. ഒഴിവുകളെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാം. അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഹെൽപ്പർ,മള്‍ട്ടി ടാസ്‌കിംഗ് പേഴ്‌സണ്‍  സ്റ്റാഫ്‌,സ്വീപ്പർ കം സാനിറ്ററി വർക്കർ,ടെക്നിക്കല്‍...