വിവിധ ജില്ലകളിൽ നിരവധി ഒഴിവുകൾ

0
15

ജോലി ആഗ്രഹിക്കുന്നവർക്കിതാ സന്തോഷവാർത്ത. നിങ്ങളെ തേടിയെത്തിരിക്കുന്നത് നിരവധി ഒഴിവുകളാണ്. ഒഴിവുകളെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാം.

അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഹെൽപ്പർ,മള്‍ട്ടി ടാസ്‌കിംഗ് പേഴ്‌സണ്‍  സ്റ്റാഫ്‌,സ്വീപ്പർ കം സാനിറ്ററി വർക്കർ,ടെക്നിക്കല്‍ എക്സ്പര്‍ട്ട്,അധ്യാപക ഒഴിവ് തുടങ്ങിയ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷിക്കാം

കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിൽ പ്രവർത്തിക്കുന്ന 32-ാം നമ്പർ  അങ്കണവാടി കം ക്രഷിൽ ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 35നും മധ്യേ  പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുളള കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ  സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബർ 15. ഫോൺ:  0479 2442059.

2. താല്‍ക്കാലിക നിയമനം

ജില്ലാ പഞ്ചായത്ത് ശാസ്താംകോട്ട അംബേദ്കര്‍ സാംസ്‌കാരിക പഠനകേന്ദ്രത്തില്‍ മള്‍ട്ടി ടാസ്‌കിംഗ് പേഴ്‌സണ്‍ തസ്തികയില്‍   താല്‍കാലിക ഒഴിവ്.  അപേക്ഷകര്‍   പ്ലസ്ടു  യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട  ശാസ്താംകോട്ട അംബേദ്കര്‍ സാംസ്‌കാരിക പഠനകേന്ദ്രത്തിന് രണ്ട് കി.മീ ചുറ്റളവിലെ സ്ഥിരതാമസക്കാരായിരിക്കണം. നവംബര്‍ 10ന് രാവിലെ 10ന് ജില്ലാ പഞ്ചായത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2795198, 2793446.

3. തിരുവനന്തപുരം എൻജിനിയറിങ് കോളജ് ഹോസ്റ്റൽ ഓഫീസ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർ കം സാനിറ്ററി വർക്കർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് നവംബർ 11 ന് അഭിമുഖം നടക്കും. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി രാവിലെ 10ന് കോളജ് ഹോസ്റ്റൽ ഓഫീസിൽ ഹാജരാകണം.

ഫോൺ – 0471-2998302

4. ടെക്നിക്കല്‍ എക്സ്പേര്‍ട്ട് നിയമനം

മലപ്പുറം ജില്ലാ വാട്ടര്‍ ഷെഡ് സെല്‍-കം-ഡാറ്റാ സെന്ററില്‍ (ഡബ്ല്യൂ.സി.ഡി.സി) ദിവസവേതനാടിസ്ഥാനത്തില്‍ ടെക്നിക്കല്‍ എക്സ്പര്‍ട്ട് തസ്തികയില്‍ നിയമനം നടത്തുന്നു. നവംബര്‍ 11ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ വികസന കമ്മീഷണറുടെ ചേംബറിലാണ് അഭിമുഖം.

അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ്/ഹൈഡ്രോളജിക്കല്‍ എന്‍ജിനീയറിംഗ്/ സോയില്‍ എന്‍ജിനീയറിംഗ് എന്നിവയില്‍ ബിരുദവും, സോയില്‍/വാട്ടര്‍ കണ്‍സര്‍വേഷന്‍/ അഗ്രിക്കള്‍ച്ചര്‍/ ഫോറസ്ട്രി/ഡ്രൈലാന്റ് ഹോര്‍ട്ടികള്‍ച്ചര്‍/വാട്ടര്‍ഷെഡ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലൊന്നില്‍ പ്രവൃത്തി പരിചയമോ ഗവേഷണ പരിചയമോ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 11ന് ഉച്ചക്ക് രണ്ടിന് ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍-0483-2736574, 9656498404.

5. അഭിമുഖം

കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ ടെക്നീഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം നവംബർ 12 ന് രാവിലെ 11 ന. ഫോൺ: 0479 2953150, 0479 2452210.

6. അധ്യാപക ഒഴിവ്

കോട്ടയം: ആർപ്പൂക്കര മെഡിക്കൽ കോളജ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ നവംബർ 10 തിങ്കളാഴ്ച രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിലെത്തണം. ഫോൺ: 0481 2590626. ഇമെയിൽ: mchssarpookara@gmail.com.

7. അക്കൗണ്ട്‌സ് അസിസ്റ്റന്റ്  നിയമനം

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്കാലികമായി ഈഴവ/തീയ/ബില്ലവ വിഭാഗക്കാരില്‍ നിന്നും അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. യോഗ്യത: അക്കൗണ്ട്‌സില്‍ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ അക്കൗണ്ട്  ഒരു വിഷയമായി  പഠിച്ച മറ്റ്  ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 – 40 വയസ്. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം.

പ്രതിമാസ ശമ്പളം   : 22000 രൂപ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 24 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0474 2746789. ജോലി അന്വേഷിക്കുന്ന മറ്റു സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക

 

LEAVE A REPLY

Please enter your comment!
Please enter your name here