കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ

ജോലി അന്വേഷകർക്കായിത നിരവധി അവസരങ്ങൾ. കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡപ്യൂട്ടി ഫീൽഡ് ഓഫിസർ (ടെക്നിക്കൽ) തസ്‌തികയിൽ 250 ഒഴിവ്.നേരിട്ടുള്ള നിയമനം ആണ്.ഗേറ്റ് 2023/ 2024/ 2025 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഡിസംബർ 14 വരെ അപേക്ഷിക്കാൻ സാധിക്കും.

ഒഴിവുള്ള വിഭാഗങ്ങൾ

കംപ്യൂട്ടർ സയൻസ്, ഐടി, ഡേറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, സിവിൽ, മെക്കാനിക്കൽ,ഫിസിക്സ്, കെമിസ്ട്രി, മാത്സ്, സ്‌റ്റാറ്റിസ്റ്റിക്സ്, ജിയോളജി.

യോഗ്യത വിവരങ്ങൾ:

ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ എംഎസ്‌സി,ഗേറ്റ് സ്കോർ.

പ്രായപരിധി: 30.വയസ്സ്

ശമ്പള വിവരങ്ങൾ: 99,000 രൂപ.

അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും

Post Bag No. 001, Lodhi Road Head Post Office, New Delhi-110 003 എന്ന വിലാസത്തിൽ അയയ്ക്കണം.

Website: https://cabsec.gov.in

🛑 അഭിമുഖം മാറ്റി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് അപ്രന്റീസുകളുടെ നിയമനത്തിനായി നവംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

🛑 കംപ്യൂട്ടർ ടെക്നീഷ്യൻ ഒഴിവ്

തിരുവനന്തപുരം ഐ എച്ച് ആർ ഡി റീജിയണൽ സെൻ്ററിലുള്ള പ്രൊഡക്ഷൻ ആൻ്റ് മെയി൯റനൻസ് വിഭാഗത്തിൽ ആലപ്പുഴ, തൃശൂർ ജില്ലകളിൽ സർവീസ് ടെക്നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ/ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ/ബി.എസ്.സി യോഗ്യതയും,

ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് സർവീസ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. http://pmdamc.ihrd.ac.in/ വെബ്സൈറ്റ് വഴി നവംബർ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഫോൺ: 0471-2550612
പരമാവധി ഷെയർ ചെയ്യുക. യോഗ്യരായവർ  ഉടൻതന്നെ അപേക്ഷിക്കുക.

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *