Kerala News

നേപ്പാൾ സ്വദേശിയായ ആരതിയുടെ എസ് എൽ സി മാർക്ക് അറിഞ്ഞു അമ്പരപ്പോടെ നാട്.

നേപ്പാൾ സ്വദേശിയായ ആരതിയുടെ എസ് എൽ സി മാർക്ക് അറിഞ്ഞു അമ്പരപ്പോടെ നാട്.

കഴിഞ്ഞ ദിവസം നമ്മുടെ സംസ്ഥാനം മുഴുവൻ ചർച്ചചെയ്തത് എസ്എസ്എൽസി പരീക്ഷാ ഫലത്തെ കുറിച്ചായിരുന്നു. നിരവധി കുട്ടികളുടെ സ്വപ്നം ആണ് എസ്എസ്എൽസി പരീക്ഷാഫലം മനസ്സ് നിറച്ചത്. അതിൽ ഒരു അന്യഭാഷകാരി പെൺകുട്ടിയുടെ വിജയമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴയിൽ നിന്നും ആണ് ഈ ഒരു വാർത്ത അറിയാൻ സാധിക്കുന്നത്. നേപ്പാൾ സ്വദേശിയായ പെൺകുട്ടി ആരതിക്ക് എസ്എസ്എൽസിയിൽ ഉയർന്ന മാർക്ക് ആണ് ലഭിച്ചിരിക്കുന്നത്.

നേപ്പാൾ സ്വദേശികളായ ദീപക് സിങ്ങിന്റെയും രാജേശ്വരിയുടെയും മകൾ ആരതിയാണ് ഉയർന്ന മാർക്കോടെ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. രാമപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് മീഡിയത്തിൽ ആയിരുന്നു കുട്ടിയുടെ പഠനം. 9 എ പ്ലസ്സും ഒരു സി പ്ലസ്സും ആണ് കുട്ടിക്ക് ലഭിച്ചിരിക്കുന്നത്. കണക്കിൽ മാത്രമാണ് കുട്ടിക്ക് സി പ്ലസ് ലഭിച്ചത്. കരിയിലകുളങ്ങര ഗവൺമെന്റ് യുപി സ്കൂളിലാണ് ഏഴ് വരെ പഠിച്ചത്. ദീപക്ക് സിംഗിന്റെ പിതാവ് ജോലി ചെയ്യുന്നത് കേരളത്തിലായിരുന്നു. അങ്ങനെയാണ് കേരളവുമായുള്ള ബന്ധം ഉരുത്തിരിഞ്ഞുവരുന്നത്. ദീപക്കിന്റെ പഠനവും കേരളത്തിൽ തന്നെയായിരുന്നു.

മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം എന്നതായിരുന്നു ദീപക്ക് സിംഗിന്റെ ആഗ്രഹം. ഇളയ 2 സഹോദരിമാരാണ് ആരതിക്ക് ഉള്ളത്. സഹോദരി ഭൂമിക ഇതേ സ്കൂളിൽ തന്നെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മറ്റൊരു സഹോദരി ഐശ്വര്യ കായംകുളം ടൗൺ യുപി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ്. മൃഗങ്ങളോട് ഒരുപാട് ഇഷ്ടമുള്ള ആരതിക്ക് ആവട്ടെ ഒരു വെറ്റിനറി ഡോക്ടർ ആവണം എന്നതാണ് ആഗ്രഹം. എന്നാൽ താൻ അഭിമുഖീകരിക്കേണ്ടിവരുന്ന ജീവിതപ്രയാസങ്ങൾ തന്റെ ആഗ്രഹത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു എന്ന ഭയവും ഈ കൊച്ചുമിടുക്കിക്ക് ഉണ്ട്.തങ്ങൾക്ക് സ്വന്തമായി ഒരു വീട് വേണം എന്ന ആഗ്രഹം ആണ് ആരതിക്ക് മുന്നിട്ടുനിൽക്കുന്നത്. പിതാവ് ദീപക്ക് സിംഗ് ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു അപകടം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ വളരെയധികം പ്രയാസങ്ങളിൽ ആണ് കുടുംബം ഇപ്പോൾ മുന്നോട്ടുപോകുന്നത്.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദീപക്ക് സിങ് വലിയ പ്രയാസങ്ങള് ഉള്ള ജോലികളൊന്നും തന്നെ ചെയ്യുവാൻ സാധിക്കുകയില്ല. ഇപ്പോൾ ലോട്ടറി കച്ചവടം ആണ്. ഈ തുച്ഛമായ തുക കൊണ്ടാണ് കുട്ടികളുടെ പഠനവും എല്ലാം നടത്തുന്നത്. ഭാര്യ രാജേശ്വരി വീടുകളിലൊക്കെ ജോലിക്ക് പോകുന്നുണ്ട്. മക്കൾക്ക് ഡോക്ടർ ആകണമെന്ന ആഗ്രഹം ആണ് ഉള്ളിലുള്ളത്. എന്നാൽ ഇതിന് ഉണ്ടാകുന്ന ഭാരിച്ച ചെലവും തങ്ങൾക്ക് താങ്ങാൻ കഴിയില്ല എന്നും മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണമെന്നും ആഗ്രഹമുണ്ടെന്ന് രാജേശ്വരി പറയുന്നുണ്ട്.

Most Popular

To Top