Kerala News

വീണയുടെ മാനസികാവസ്ഥയെ കുറിച്ച് വിവാഹ വാർഷിക ദിനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ഇങ്ങനെ.

വീണയുടെ മാനസികാവസ്ഥയെ കുറിച്ച് വിവാഹ വാർഷിക ദിനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ഇങ്ങനെ.

കേരളത്തിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങൾ വലിയതോതിൽ നിലനിൽക്കുന്ന സമയമാണ്. ഈ സമയത്ത് ഒരു കാറ്റിലും ഉലയില്ല എന്ന ദൃഢപ്രതിജ്ഞയോടെ തന്റെ ജൈത്രയാത്ര തുടരുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുകാലത്ത് മാധ്യമങ്ങൾ ഒരേപോലെ ആഘോഷവും വിമർശനവും ആക്കിയ ഒരു വിവാഹമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും മന്ത്രിയായ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം. കഴിഞ്ഞ വർഷമായിരുന്നു ഇരുവരും വിവാഹിതരായിരുന്നത്. ഇപ്പോഴിതാ ഇവർ വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയാണ്.

ഈ വിവാഹ വാർഷിക ആഘോഷ നിറവിൽ തന്റെ ഭാര്യയെക്കുറിച്ച് മുഹമ്മദ് റിയാസ് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. “ഇന്ന് വിവാഹ വാർഷികം, നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,
ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,
വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ” എന്ന് പറഞ്ഞുകൊണ്ടാണ് വീണയ്ക്ക് ഒപ്പമുള്ള ചിത്രവുമായി മുഹമ്മദ് റിയാസ് എത്തിയത്. നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രതിഷേധങ്ങളുടെയും അതോടൊപ്പം തന്നെ മുഖ്യമന്ത്രി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിലാണ് മന്ത്രി മുഹമ്മദ് ഇങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് .

കേരളത്തിലെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയാണ് നിലവിൽ മുഹമ്മദ് റിയാസ്. കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം മന്ത്രി പൂർത്തിയാക്കുന്നത്. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനു വേണ്ടി അദ്ദേഹം കോഴിക്കോട് ഫാറൂഖ് കോളേജിൽ ചേരുകയും ചെയ്തു. ബിക്കോമിലാണ് ബിരുദാനന്ത ബിരുദം എടുത്തിരിക്കുന്നത്. അദ്ദേഹം അതേ കോളേജിൽ തന്നെ തുടരുകയായിരുന്നു. പിന്നീട് കോഴിക്കോട് സർക്കാർ ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്. എട്ടാം ക്ലാസ്സിൽ തന്നെ എസ്എഫ്ഐ കമ്മിറ്റിയുടെ യൂണിറ്റ് പ്രസിഡണ്ട് ആയതാണ് അദ്ദേഹം. കാലിക്കറ്റ് സർവ്വകലാശാലയിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ പദവിയും സ്വന്തമാക്കിയിട്ടുണ്ട്.

2009 ല് ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു. സോഷ്യൽ മീഡിയയിലും മന്ത്രി സജീവസാന്നിധ്യമാണ്. തന്റെ നേട്ടങ്ങളെ കുറിച്ചും അതോടൊപ്പം തന്നെ പലതരത്തിലുള്ള വാർത്തകളെ കുറിച്ചും ഒക്കെ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലാണ് ഇപ്പോൾ താരം വിവാഹവാർഷികത്തെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ കുറിപ്പ് ശ്രദ്ധനേടുകയും ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

Most Popular

To Top