Career
പോലീസ് ബാൻഡ് യൂണിറ്റിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അവസരം
കേരള പോലീസിന്റെ ഭാഗമാകാൻ നിങ്ങൾക്ക് ഒരു അവസരം. കേരള പോലീസിന്റെ ബാൻഡ് യൂണിറ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.
വകുപ്പ് :പോലീസ് (ബാന്റ് യൂണിറ്റ്)
ജോലി : പോലീസ് കോൺസ്റ്റബിൾ (ബാന്റ്/ബഗ്ലർ/ഡ്രമ്മർ)
ശമ്പള സ്കെയിൽ :31,100 – ₹ 66,800.
ഒഴിവുകളുടെ എണ്ണം: സംസ്ഥാന തലത്തിൽ – 108 (നൂറ്റി എട്ട്).
നേരിട്ടുള്ള നിയമനം: (Direct Recruitment).
അവസാന തീയതി : 03.12.2025 (ഡിസംബർ 3, 2025, ബുധനാഴ്ച അർദ്ധരാത്രി 12 വരെ).
കാറ്റഗറി നമ്പർ: 419/2025.
യോഗ്യത വിവരങ്ങൾ
1. ഹയർ സെക്കൻഡറി പരീക്ഷ അഥവാ തത്തുല്യ പരീക്ഷ പാസ്സായിരിക്കണം.
2. ബാന്റ്, ബ്യൂഗിൾ, ഡ്രം, അതുമായി ബന്ധപ്പെട്ട പോലീസ് ബാന്റ് യൂണിറ്റിലെ സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ സംസ്ഥാന/കേന്ദ്ര സർക്കാരിന്റെ കീഴിൽ രജിസ്ട്രേഷനുള്ള സ്ഥാപനത്തിൽ/ട്രൂപ്പിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
കുറിപ്പ് : തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ നിയമനത്തിന് മുൻപ് അതത് വിഷയങ്ങളിൽ പ്രാവീണ്യ പരീക്ഷ പാസ്സാകേണ്ടതാണ്. ഈ പ്രാവീണ്യം കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രാക്ടിക്കൽ ടെസ്റ്റ് വഴി വിലയിരുത്തും.
പ്രായപരിധി വിവരങ്ങൾ
18-26 വയസ്സ്. 02.01.1999-നും 01.01.2007-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർ മാത്രം അപേക്ഷിക്കാൻ അർഹരാണ്.
അപേക്ഷ രീതി
വൺ ടൈം രജിസ്ട്രേഷൻ (One Time Registration): അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം.പ്രൊഫൈൽ: രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ User-ID-യും Password-ഉം ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. മറ്റുള്ളവരിലേക്കും ഈ വിവരങ്ങൾ ഷെയർ ചെയ്യുക.
