മിൽമയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത. മിൽമയിൽ ജോലി ചെയ്യാൻ നിരവധി അവസരങ്ങളാണ് വന്നിട്ടുള്ളത്. മിൽമ വിജ്ഞാപന തീയതി: 03-11-2025 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 06-11-2025, രാവിലെ 11.00 മണി മുതൽ.അപേക്ഷാ രീതി : ഓൺലൈനായി മാത്രം.
വിദ്യാഭ്യാസ യോഗ്യതയും ശമ്പളവും (പ്രധാന തസ്തികകൾ)
ജൂനിയർ അസിസ്റ്റന്റ്
▪️ഒഴിവുകൾ 12
▪️ശമ്പളം: 29490 – 85160
▪️ഫസ്റ്റ് ക്ലാസ് B.Com ബിരുദം (റെഗുലർ മോഡ്).
അസിസ്റ്റന്റ് ഡയറി ഓഫീസർ
▪️ഒഴിവുകൾ: 15
▪️ശമ്പളം : 50320 – 101560
▪️ B.Tech (ഡയറി ടെക്നോളജി/ഡയറി സയൻസ് & ടെക്നോളജി).
അസിസ്റ്റന്റ് എഞ്ചിനീയർ ▪️(ഇലക്ട്രിക്കൽ/മെക്കാനിക്കൽ)
▪️ഒഴിവുകൾ (ഏകദേശം) 06
▪️യോഗ്യത: B.Tech/M.Tech (ബന്ധപ്പെട്ട വിഷയത്തിൽ).
അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ
▪️ B.Tech (Food Technology/Dairy Tech) OR ഏതെങ്കിലും വിഷയത്തിൽ ബിരുദവും MBA-യും (മാർക്കറ്റിംഗ് സ്പെഷ്യലൈസേഷൻ). ടെക്നീഷ്യൻ ഗ്രേഡ്-II (MRAC, ഇലക്ട്രീഷ്യൻ, ബോയിലർ, ഇലക്ട്രോണിക്സ്).
▪️ഒഴിവുകൾ: 17 എണ്ണം
▪️യോഗ്യത: NCVT-യുടെ ITI സർട്ടിഫിക്കറ്റ് (ബന്ധപ്പെട്ട ട്രേഡിൽ).
ജൂനിയർ സൂപ്പർവൈസർ (P&I)
▪️ഒഴിവുകൾ:23
▪️ ശമ്പളം: 29490 – 85160
▪️ഫസ്റ്റ് ക്ലാസ് ബിരുദവും HDC-യും OR B.Com ബിരുദവും സഹകരണ വിഷയത്തിലെ സ്പെഷ്യലൈസേഷനും.
പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III
▪️ ഒഴിവുകൾ : 93
▪️23000 – 56240
▪️SSLC പാസ്സ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. (ബിരുദമുള്ളവർ അപേക്ഷിക്കാൻ പാടില്ല).
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് Gr.II
▪️ഒഴിവുകൾ:01
▪️ 28660 – 71160
▪️SSLC പാസ്സ്. ലൈറ്റ്/ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് (3 വർഷത്തെ ഹെവി ലൈസൻസ് നിർബന്ധം).
മിക്ക തസ്തികകൾക്കും, നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയം (Post Qualification Work Experience) നിർബന്ധമാണ്. വിശദമായ വിജ്ഞാപനം പരിശോധിക്കുക. MILMA അഫിലിയേറ്റഡ് APCOS-ലെ സ്ഥിരം ജീവനക്കാർ 50 വയസ്സ് ഉയർന്ന പ്രായപരിധി 50 വയസ്സായി നിശ്ചയിച്ചിരിക്കുന്നു
ഉദ്യോഗാർത്ഥികൾ 02-01-1990 നും 01-01-2007 നും ഇടയിൽ ജനിച്ചവരായിരിക്കണം (പൊതുവിഭാഗത്തിന്). പ്രായപരിധി ഇളവുകൾക്ക് അപേക്ഷിക്കുമ്പോൾ അതിനായുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷ ഫീസ് ഉണ്ടായിരിക്കും.
എല്ലാ തസ്തികകളിലേക്കുമുള്ള തിരഞ്ഞെടുപ്പ്, എഴുത്തുപരീക്ഷ (Written Test) / സ്കിൽ ടെസ്റ്റ് / ഗ്രൂപ്പ് ഡിസ്കഷൻ / ഇന്റർവ്യൂ എന്നിവയിൽ അതത് തസ്തികകൾക്ക് ബാധകമായ രീതിയിൽ ആയിരിക്കും.
എഴുത്തുപരീക്ഷയുടെ ഭാഷ:
ഓഫീസർ തസ്തികകൾക്ക് ഇംഗ്ലീഷ്. ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ സൂപ്പർവൈസർ (P&I), സെക്രട്ടേറിയൽ അസിസ്റ്റന്റ് എന്നീ തസ്തികകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും.
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് II, പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III എന്നിവയ്ക്ക് മലയാളത്തിൽ മാത്രം.എഴുത്തുപരീക്ഷയിൽ തെറ്റുത്തരങ്ങൾക്ക് 0.25 മാർക്ക് കുറയ്ക്കും (നെഗറ്റീവ് മാർക്ക്) എല്ലാ വിഭാഗക്കാർക്കും എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് നേടണം.
അപേക്ഷ രീതി
TRCMPU-ന്റെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം അനുസരിച്ച് അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ ഇതാ. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: TRCMPU-ന്റെ റിക്രൂട്ട്‌മെന്റ് വെബ്സൈറ്റ് ആയ www.milmatrcmpu.com സന്ദർശിക്കുക.രജിസ്ട്രേഷൻ: ആദ്യമായി അപേക്ഷിക്കുന്നവർ ആവശ്യമായ അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം.
ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക: നിർദ്ദേശിച്ചിട്ടുള്ള ഫോർമാറ്റിലും വലുപ്പത്തിലും ഉള്ള ഫോട്ടോ, ഒപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടയ്ക്കുക: നിങ്ങളുടെ തസ്തികയ്ക്കും വിഭാഗത്തിനും (ജനറൽ, SC/ST, OBC) അനുസരിച്ചുള്ള അപേക്ഷാ ഫീസ് ഓൺലൈനായി (നെറ്റ് ബാങ്കിംഗ്/കാർഡ് വഴിയോ) അടയ്ക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്
MILMA TRCMPU ഔദ്യോഗിക വെബ്സൈറ്റ് www.milmatrcmpu.com മിൽമയിൽ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.
