ഇനി മുതൽ സപ്ലൈക്കോ വഴി 352 രൂപയ്ക്ക് പാചക ഗ്യാസ് ലഭിക്കും. വിശദമായി വിവരങ്ങൾ അറിയാം.

ഇനി മുതൽ സപ്ലൈക്കോ വഴി 352 രൂപയ്ക്ക് പാചക ഗ്യാസ് ലഭിക്കും. വിശദമായി വിവരങ്ങൾ അറിയാം.

ഒരു കുടുംബത്തിന് എപ്പോഴും ആവശ്യമുള്ള ഒന്നാണ് ഗ്യാസ് സിലണ്ടർ എന്ന് പറയുന്നത്. റഷ്യൻ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗ്യാസ് സിലിണ്ടർ വിലയിൽ വലിയ മാറ്റങ്ങൾ ആയിരിക്കും ഉണ്ടാവുകയാണ്. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ കുറച്ചുമാസങ്ങളായി പാചകവാതക വിലയിൽ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ 50 രൂപയുടെ വർധനവാണ് വീട്ട് ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഗ്യാസിൽ ഉണ്ടായിരിക്കുന്നത്.

956 രൂപയാണ് കൊച്ചിയിൽ ഒരു ഗ്യാസ് സിലിണ്ടറിന് വിലയായി വരുന്നത്. ഇനി വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാത്ത നിലയിലേക്കാണ് ഇപ്പോൾ ഗ്യാസിന്റെ വില വർധിക്കുന്നത്. ഒരു സാധാരണ കുടുംബത്തിന് ഒരു മാസത്തേക്കുള്ള ഗ്യാസ് വേണമെങ്കിൽ ആയിരം രൂപ കൊടുക്കേണ്ട അവസ്ഥയാണിപ്പോൾ വരുന്നത്. ഗ്യാസ് സിലിണ്ടർ വിലയിൽ ബുദ്ധിമുട്ടുന്നവർക്ക് ആവശ്യമായി 352 രൂപയ്ക്ക് ഇനിമുതൽ ഗ്യാസ് സിലിണ്ടർ ലഭ്യമാകും.

പെട്രോൾ പമ്പ് മുഖേനയാണ് അഞ്ച് കിലോയോളം വരുന്ന ഗ്യാസ് സിലിണ്ടർ 352 രൂപയ്ക്ക് ലഭിക്കുന്നത്. ചോട്ടു ഗ്യാസ് സിലിണ്ടർ എന്നാണ് അറിയുന്നത്. സപ്ലൈകോ വഴിയും ഇതിനു വേണ്ടി അപേക്ഷ വയ്ക്കുവാൻ സാധിക്കും. ഇതുസംബന്ധിച്ച് അറിയിപ്പുകൾ സപ്ലൈകോയിൽ നൽകിയിട്ടുണ്ട്. 352 രൂപ നൽകി കൊണ്ട് അഞ്ചു കിലോയോളം വരുന്ന ഗ്യാസ് സിലിണ്ടറുകൾ ഇനി മുതൽ സ്വന്തമാക്കുന്നതാണ്. വരുംദിവസങ്ങളിൽ പെട്രോൾ ഡീസൽ പാചകവാതകം എന്നിവയുടെ വിലയിലും വലിയ വർധന ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും സാധാരണക്കാർക്ക് ഈ വാർത്ത നൽകുന്നത് വലിയൊരു ആശ്വാസം തന്നെയാണ്.

Leave a Comment

Your email address will not be published.

Scroll to Top