പ്രധാനമന്ത്രിയുടെ 2000 രൂപ ലഭിക്കണമെങ്കിൽ ഇനി ഇത് നിർബന്ധം.

കർഷകർക്കായി പ്രധാനമന്ത്രി നൽകുന്ന ഒരു സഹായമാണ് കിസാൻ സമ്മാൻ യോജന. എല്ലാ വർഷവും മൂന്ന് ഗഡുക്കളായി ഉള്ള 6,000 രൂപയുടെ സഹായം പ്രധാനമന്ത്രി കിസാൻ യോജന എന്ന പദ്ധതിയിലൂടെ സഹായം അനുഭവിക്കുന്നവർ നിരവധി ആളുകളാണ്. വളരെ പെട്ടെന്ന് തന്നെയായിരുന്നു അതിൻറെ സഹായം ആളുകളിലേക്ക് എത്തിയിരുന്നത്. ഓരോ വർഷവും 6000 രൂപ 2000 അടങ്ങുന്ന ഗഡുക്കളായി ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തുകയാണ് ചെയ്യുന്നത്. അതിനാൽ ഈ സഹായത്തിന്റെ ഒരു പുതിയ രീതിയാണ് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്.

പെൻഷൻ വാങ്ങുന്ന വ്യക്തികൾക്ക് ഇടയ്ക്ക് മാസ്റ്ററിങ് ഉണ്ടാവാറുണ്ട്. പെൻഷൻ വാങ്ങുന്ന വ്യക്തി തന്നെയാണോ എന്നും അയാൾ ജീവിച്ചിരിപ്പുണ്ടോ എന്നുമൊക്കെ അറിയുന്നതിനാണ് ഇത്തരം മസ്റ്ററിങ്ങുകൾ. അത് നടത്തുന്നതു പോലെ ഇപ്പോൾ പ്രധാനമന്ത്രിയുടെ ഈ സഹായത്തിലും ഒരു പുതിയ നിയമം വന്നിരിക്കുകയാണ്. മൊബൈൽ നമ്പറുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യിപ്പിക്കണം എന്ന രീതിയിൽ ഈ സഹായഹസ്തം ക്രമീകരിക്കപ്പെട്ടിരിക്കുന്നു. മാർച്ച് മാസം 31-ന് മുൻപാകെ ഇങ്ങനെ ഒരു കാര്യം ചെയ്തു ഇത് വാങ്ങുന്ന വ്യക്തി ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നും ഇതിന് അർഹനാണ് എന്നും തെളിയിക്കേണ്ടതുണ്ട്.

അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് ഇത് ചെയ്യേണ്ടത്. അങ്ങനെയാകുമ്പോൾ മാത്രമാണ് വീണ്ടും ഈ സഹായം ഇവർക്ക് ലഭിക്കുകയുള്ളൂ. അതിനുവേണ്ടി ഓരോരുത്തരും അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ എടുക്കണം എന്നാണ് പുറത്തുവരുന്നത്. അങ്ങനെ അല്ലെങ്കിൽ ഈ തുക നഷ്ടമാകുമെന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സഹായം ലഭിക്കുന്നവർ എത്രയും പെട്ടന്ന് തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക