Must Read

16വയസിൽ പഠനം നിർത്തി. 37 വർഷങ്ങൾക്ക് ശേഷം പഠനം വീണ്ടും ആരംഭിച്ചു മറ്റുള്ളവർക്ക് പ്രചോദനമായ സ്ത്രീ.|She resumed her studies after 37 years and was an inspiring woman to others.|

16വയസിൽ പഠനം നിർത്തി. 37 വർഷങ്ങൾക്ക് ശേഷം പഠനം വീണ്ടും ആരംഭിച്ചു മറ്റുള്ളവർക്ക് പ്രചോദനമായ സ്ത്രീ.|She resumed her studies after 37 years and was an inspiring woman to others.|

പ്രായം എന്നത് വെറുമൊരു മാത്രമാണെന്ന് തെളിയിച്ചവർ നിരവധിയാണ്. അത്തരത്തിൽ പലർക്കും പ്രചോദനം ആയിട്ടുള്ള ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം നിറയുന്നത്. ഏത് പ്രായത്തിൽ ആണെങ്കിലും വിദ്യാഭ്യാസം എന്ന് പറയുന്നതിന് വലിയ പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ച ഇന്നത്തെക്കാലത്ത്. അതുകൊണ്ടുതന്നെ സാക്ഷരതാമിഷൻ ഭാഗമായി നൂറു വയസ്സിൽ പോലും വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് ധാരാളമാണ്. ഇപ്പോഴിതാ പഠനം അവസാനിപ്പിച്ച് 37 വർഷങ്ങൾക്ക് ശേഷം പഠനം പൂർത്തീകരിച്ചിരിക്കുകയാണ് ഒരു അമ്മ.

37 വർഷങ്ങൾക്ക് ശേഷം പത്താംക്ലാസ് പാസായി അമ്മ ലക്ഷക്കണക്കിന് ആളുകൾക്ക് നൽകുന്നത് വലിയൊരു സന്ദേശം തന്നെയാണ്. 16 വയസ്സുള്ളപ്പോഴാണ് പിതാവിന്റെ വിയോഗത്തെ തുടർന്ന് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടി അവർക്ക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ട അവസ്ഥ വന്നത്. പ്രസാദ് ജബല് എന്ന യുവാവ് തന്റെ അമ്മ പഠനം പൂർത്തിയാക്കി അതിനെക്കുറിച്ച് സോഷ്യൽ മാധ്യമങ്ങളിൽ പങ്കുവച്ച് കുറിപ്പിലൂടെയാണ് ഈ കഥ പുറംലോകം അറിയുന്നത്. തന്റെ അമ്മ ഒരു ചെറിയ സർക്കാർ ജോലിക്ക് വേണ്ടി സ്കൂളിൽ എത്തിയ സമയത്താണ് അധ്യാപക വിദ്യാഭ്യാസ നിലയെ കുറിച്ച് ചോദിക്കുന്നത്. അപ്പോൾ അവർ പത്താംക്ലാസ് പൂർത്തിയാക്കിയിട്ടില്ല എന്നാണ് പറയുന്നത്. പത്താംക്ലാസ് പൂർത്തിയാക്കാത്തത് ഒരു കുറവല്ലന്നും ഇല്ലെങ്കിൽ രാത്രികാലങ്ങളിൽ സ്കൂളിൽ പഠിച്ച് സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ പൂർത്തിയാക്കാൻ മഹാരാഷ്ട്ര സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അധ്യാപകർ അറിയിച്ചതോടെ അമ്മയുടെ ലക്ഷ്യം വിദ്യാഭ്യാസം ആയിമാറി.

2021 ലാണ് അമ്മ പഠനലോകത്തേക്ക് മടങ്ങിയത്. ഒരു മാസത്തോളം അവർ അഹോരാത്രം പഠിച്ചു. അയർലണ്ടിലുള്ള മകനിൽ നിന്നും ഒപ്പമുള്ള ഭർത്താവിൽനിന്നും ഇളയ മകനിൽ നിന്ന് പോലും അവർ ഇത് മറച്ചുവെച്ചു. മകൻ രാത്രിയിൽ അയർലൻഡിൽ ഉള്ള മകൻ ഫോൺ വിളിക്കുന്ന സമയത്ത് അമ്മ എവിടെയെന്ന് അന്വേഷിക്കുമ്പോൾ എല്ലാം അവർ ഒരു കള്ളം പറഞ്ഞു. നടക്കാൻ പോയി എന്നായിരുന്നു അത്. അമ്മയുടെ ക്ലാസുകളെ കുറിച്ച് അടുത്തിടെയാണ് മകൻ അറിയുന്നത്. രാത്രിയിൽ എല്ലാ പാഠങ്ങളും പഠിച്ചു തുടങ്ങി. ഒരു ദിവസം മകൻ എത്തിയപ്പോൾ അവർ തന്റെ നോട്ട്ബുക്ക് കാണിച്ചു. ഇംഗ്ലീഷിലും കണക്കിലും അമ്മ എത്ര മിടുക്കി ആണെന്ന് കണ്ട് താൻ അത്ഭുതപ്പെട്ടു പോയെന്നാണ് മകൻ പറയുന്നത്.

വിദ്യാഭ്യാസം ഉപേക്ഷിച്ച ഒരു കൂട്ടം ആളുകൾ ഇപ്പോൾ എങ്ങനെ ആഘോഷിക്കപ്പെടുന്നുവെന്നും കുറിക്കുന്നുണ്ട് അദ്ദേഹം. വർഷങ്ങൾക്കുശേഷവും അമ്മയ്ക്ക് എല്ലാം മനസ്സിലാക്കാൻ സാധിച്ചു. മാത്രമല്ല ആ ബാച്ചിലെ ഏറ്റവും മിടുക്കിയായ വിദ്യാർത്ഥി ആയി അമ്മ മാറി.
Story Highlights:She resumed her studies after 37 years and was an inspiring woman to others.

Most Popular

To Top