മഞ്ജുവിനോട്‌ ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യം ചോദിച്ചു ശോഭന, തൊഴുകൈയ്യോടെ മറുപടി പറഞ്ഞു മഞ്ജു.

മലയാള സിനിമയിലെ ശക്തരായ രണ്ട് താരങ്ങൾ ആണ് ശോഭനയും മഞ്ജുവാര്യരും. വേണമെങ്കിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന് പോലും വിളിക്കുവാൻ സാധിക്കുന്ന രണ്ടുപേർ. അതുകൊണ്ടുതന്നെ ഇവരുടെ ആരാധകരാണ് കൂടുതൽ മലയാളികളും. ശോഭനയും ആരാധകരുടെ മനസ്സിൽ പ്രിയപ്പെട്ട നടിയാണ്. മഞ്ജു വാര്യർ ആണെങ്കിലും അങ്ങനെ തന്നെ. രണ്ടുപേരും ലേഡി സൂപ്പർസ്റ്റാർ എന്ന് വേണമെങ്കിൽ പറയാം. അടുത്ത സമയത്തായിരുന്നു രണ്ടുപേരും മധുരം ശോഭന എന്ന പരിപാടിയിൽ എത്തിയത്. ശോഭന തനിക്ക് വലിയൊരു ഇൻസ്പിറേഷൻ ആണെന്നാണ് മഞ്ജുവാര്യർ പറഞ്ഞത്.

എനിക്ക് ഒരു ഫാൻമൂവേമെന്റ് ആണെന്ന് ശോഭനയും പറഞ്ഞു. മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടുണ്ടോ എന്നായിരുന്നു ശോഭന മഞ്ജുവിനോട് ചോദിച്ച ചോദ്യം. ചോദ്യം കേട്ട് ഞെട്ടിയ മഞ്ജു തൊഴു കൈയോടെ ആണ് മറുപടി നൽകിയത്. മലയാളികളോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമായിരിക്കും ചേച്ചി ചോദിച്ചത് എന്ന്. ഞാൻ മണിച്ചിത്രത്താഴ് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ നമ്മൾ ഒറിജിനൽ വേർഷനിലേക്ക് ആണ് പോകുന്നത്. അത്രയും മാജിക്കൽ ആയിരുന്നു അതിൻറെ വിഷ്വൽസ് എന്നും മഞ്ജു വാര്യർ പറയുന്നു. ശോഭനയുടെ അടുത്തിരുന്ന തന്റെ ഈ പെർഫോമൻസ് കാണാൻ കഴിഞ്ഞതിൽ സന്തോഷം അഞ്ചു പങ്കുവെച്ചിരുന്നു.

ചേച്ചി അടുത്തിരിക്കുമ്പോൾ എപ്പോഴും വേറൊരു ലോകത്ത് ഒക്കെയാണ് താൻ. ഇടയ്ക്ക് ഓട്ട കണ്ണിട്ട് നോക്കും എന്ന് മഞ്ജു പറഞ്ഞത്. മഞ്ജു ഡാൻസ് ചെയ്യുന്ന ഒരുപാട് തവണ കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ കൈ ചേർത്തുപിടിച്ചുകൊണ്ട് സംസാരിക്കാൻ ആർക്കും സമയം കിട്ടാറില്ല. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ അവളെ അത്രയും ഒറിജിനൽ ആണ്. സംസാരിക്കാനുള്ളത് തുറന്നു പറയും. ഡിപ്ലോമാറ്റിക് ആയിട്ടാണ് എങ്കിലും അത്രയും ജനുവിൻ ആയി ആണ് അവൾ നിൽക്കുന്നത്. ഒരുപാട് കഠിനാധ്വാനം ചെയ്യുന്ന ആളാണ് മഞ്ജു എന്നും ശോഭന പറയുന്നുണ്ട്. ബാംഗ്ലൂരിൽ വച്ച് ശോഭന ആദ്യമായി കണ്ടതിനെക്കുറിച്ചും താരത്തിന്റെ പെർഫോമൻസ് കണ്ട് വേദിയിൽ പൊട്ടിക്കരഞ്ഞതിനെപ്പറ്റിയൊക്കെ മഞ്ജുവും പറഞ്ഞു.

Leave a Comment

Your email address will not be published.

Scroll to Top