News

സിനിമയിലെത്തിയപ്പോൾ മകനോട് താൻ പറഞ്ഞത് ഇത്‌ മാത്രം. മകനെ കുറിച്ച് മനസ്സ് തുറന്നു ഹരിശ്രീ അശോകൻ.

സിനിമയിലെത്തിയപ്പോൾ മകനോട് താൻ പറഞ്ഞത് ഇത്‌ മാത്രം. മകനെ കുറിച്ച് മനസ്സ് തുറന്നു ഹരിശ്രീ അശോകൻ.

ഒരു കാലത്തെ മലയാള സിനിമയുടെ ഹാസ്യത്തിന് ഒരൊറ്റ പേര് ഹരിശ്രീ അശോകൻ എന്നായിരുന്നു. അത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു മലയാളികൾക്കിടയിൽ ഹരിശ്രീ അശോകൻ എന്ന നടന്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിനുശേഷം ഹരിശ്രീ അശോകൻ എന്ന നടൻറെ റേഞ്ച് തന്നെ മാറി പോവുകയായിരുന്നു ചെയ്തത്. ഇപ്പോൾ ക്യാരക്ടർ റോളുകളിലേക്ക് ഒരു പരകായപ്രവേശം നടത്തിയിരിക്കുകയാണ് ഹരിശ്രീ അശോകൻ. മിന്നൽ മുരളി എന്ന ചിത്രത്തിലെ ദാസൻ എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.എന്നാൽ ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങിയ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. താരം ഒരു മീൻ പെട്ടിയും ചുമന്നുകൊണ്ട് കച്ചവടക്കാർക്ക് മീൻ കൊടുക്കുന്നത് ആയിരുന്നു അത്. ഒരു സിനിമയുടെ ചിത്രീകരണമാണ് എന്ന് മനസ്സിലാക്കാനും സാധിച്ചിരുന്നു. അച്ഛന് പിന്നാലെ മകനും അർജുൻ സിനിമയിലക്ക് എത്തി. ചെറിയ സമയം കൊണ്ട് തന്നെ അഭിനയത്തിൽ അച്ഛനെ പോലെ തന്നെ മികച്ചതാണെന്ന് അർജുൻ തെളിയിച്ചിരിക്കുകയാണ്.

മകൻ സിനിമയിലേക്ക് വരുമെന്ന് തങ്ങൾക്ക് ഒരു പ്രതീക്ഷ ഇല്ലാരുന്നു എന്നാണ് ഹരിശ്രീ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഡിഗ്രി കഴിഞ്ഞ് ഇംഗ്ലണ്ടിൽ പഠിക്കാൻ വിടാൻ ആയിരുന്നു അന്ന് പ്ലാൻ. പോകാൻ റെഡിയായി ഒരു മാസം ബാക്കിയുള്ളപ്പോൾ അവൻ അമ്മയോട് പറഞ്ഞു, അമ്മേ എനിക്ക് പോകാൻ മനസ്സു വരുന്നില്ല. നിങ്ങളെ രണ്ടുപേരെയും പിരിഞ്ഞുപോകാൻ എനിക്ക് പറ്റില്ല. അത് കേട്ടപ്പോൾ പിന്നെ ഞങ്ങൾക്കും വിഷമമായി. ഇംഗ്ലണ്ടിൽ വിട്ട് പഠിപ്പിക്കാൻ കരുതിയ പണം എനിക്ക് തന്നാൽ ഞാൻ ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്യാം എന്ന് അവൻ പറഞ്ഞു. അങ്ങനെ ആകട്ടെ എന്ന് ഞങ്ങളും കരുതി. അവനും സുഹൃത്തുക്കളും ചേർന്ന് ഒരു കാർ സർവീസ് സെൻറർ ഉം പൊറോട്ട ചപ്പാത്തി ഉണ്ടാക്കി കമ്പനിയും തുടങ്ങി. അവയൊക്കെ നല്ല രീതിയിൽ പോകുന്നുണ്ട്. അവന്റെ ഏറ്റവും നല്ല തീരുമാനം ആയിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു. സൗബിൻ ആണ് പറവ എന്ന ചിത്രത്തിലേക്ക് ആദ്യമായി അവനെ വിളിക്കുന്നത്. എട്ടുമാസത്തോളം അവരോടൊപ്പം ആയിരുന്നു. സിനിമ എങ്ങനെ തുടങ്ങണമെന്ന് അവൻ ഒരു ഐഡിയയും കിട്ടിയത്. ആസിഫ് അലി, സൗബിൻ, ഗണപതി അങ്ങനെ അവരുടെ ഒരു നല്ല ടീം ഉണ്ട്. അവൻറെ മനസ്സ് മുഴുവൻ സിനിമയാണ് ഇപ്പോൾ ഒരു അന്യഭാഷാ ചിത്രങ്ങൾ അവൻ കാണാറുണ്ട്. അന്യഭാഷാ ചിത്രങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനും റഫറൻസ് എടുക്കാനും ഉണ്ട് എന്ന് അവൻ പറയും.

കൂടാതെ മമ്മൂക്ക ലാലേട്ടൻ തുടങ്ങിയവരുടെ ചിത്രം കാണാറുണ്ട്. സിനിമയിലെത്തിയപ്പോൾ മകനോട് താൻ പറഞ്ഞത് നിനക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ മാത്രം എടുക്കാൻ പാടുള്ളൂ എന്നാണ്. ഏറ്റെടുത്ത് സിനിമകൾ ഉറപ്പായും തീർത്തു കൊടുക്കേണ്ടത് നിൻറെ കടമയാണ്. അവർ ഇപ്പോഴും അനുസരിക്കുന്നുണ്ട്. ചെറുപ്പത്തിൽ ഒക്കെ എനിക്ക് ഒപ്പം ചില സെറ്റുകളിൽ അവൻ വന്നിട്ടുണ്ട്.

Most Popular

To Top