News

ഫേസ്ബുക്ക് പ്രണയം..! 15 കാരി ഇറങ്ങി പോയത് 55 കാരനൊപ്പം. അമ്പരന്ന് നാട്ടുകാർ |15 Years girl loves 55 years man

ഫേസ്ബുക്ക് പ്രണയം..! 15 കാരി ഇറങ്ങി പോയത് 55 കാരനൊപ്പം. അമ്പരന്ന് നാട്ടുകാർ |15 Years girl loves 55 years man

നമ്മുടെ ലോകം തന്നെ ഇന്ന് അടക്കി വാഴുന്നത് സോഷ്യൽ മീഡിയ ആണെന്ന് പറയണം. സോഷ്യൽ മീഡിയയുടെ കടന്നുവരവോടു കൂടി ഒരുപാട് കാര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. അതിൽ നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങൾ ഉണ്ട് താനും. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു അമ്പരപ്പിക്കുന്ന വാർത്തയാണ്. തിരുവനന്തപുരത്തു നിന്നും ആണ് ഈ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 55 വയസ്സുകാരനായ ഒരാൾ പ്രായപൂർത്തി ആവാത്ത ഒരു പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയി എന്നതാണ് ഈ ഒരു വാർത്ത.

വളരെ നടുക്കത്തോടെയാണ് ഈ വാർത്ത എല്ലാവരും നോക്കി കാണുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെയാണ് 55 കാരൻ കടത്തിക്കൊണ്ടു പോയത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫേസ്ബുക്ക് വഴിയാണ് ഇവർ തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. ഇത് പ്രണയത്തിലേക്ക് വഴിമാറി. തുടർന്ന് പെൺകുട്ടിയോട് വീട്ടിൽ നിന്ന് ഇറങ്ങി പോരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു ചെയ്തത്. തുടർന്ന് പെൺകുട്ടിയുമായി കടന്നു കളയുകയും ചെയ്തു. കുട്ടിയെ കാണാതായതിനെത്തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് അന്വേഷണം നടത്തുന്നതും ഇയാളെ കണ്ടുപിടിക്കുന്നതും.

പെൺകുട്ടിയുടെ ഫേസ്ബുക്ക് ചാറ്റുകൾ പരിശോധിക്കുകയും ഈ വിവരങ്ങൾ ഉപയോഗിച്ച് കൊണ്ട് പ്രതിയെ കണ്ടെത്തുകയുമായിരുന്നു ചെയ്തത്. വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയുമായി ട്രെയിൻ വഴി എറണാകുളത്ത് എത്തുകയും അവിടെ വാടകയ്ക്ക് ഇരുവരും താമസിക്കുകയും ആയിരുന്നു ചെയ്തത്. പ്രതിയുടെ ടവർ ലൊക്കേഷൻ കണ്ടുപിടിച്ചാണ് പോലീസ് എത്തുന്നത്. തുടർന്ന് താമസസ്ഥലം കണ്ടെത്തുകയും പെൺകുട്ടിയെയും പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ആയിരുന്നു ചെയ്തത് . പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ കൂടിയാണ് അറസ്റ്റിലായ 55 കാരനായ പ്രകാശൻ. ഇയാൾക്കെതിരെ ഇപ്പോൾ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Story Highlights: 15 Years girl loves 55 years man

ഫേസ്ബുക്ക് പ്രണയം..! 15 കാരി ഇറങ്ങി പോയത് 55 കാരനൊപ്പം. അമ്പരന്ന് നാട്ടുകാർ |15 Years girl loves 55 years man
To Top