27 വയസുള്ള പെൺകുട്ടി ഒരുമാസം ഉണ്ടാകുന്നത് ഏഴരക്കോടി രൂപ,ജോലി എന്തെന്ന് അറിഞ്ഞാൽ ഞെട്ടും

ഒരായുഷ്ക്കാലം മുഴുവൻ നമ്മൾ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് എന്തിനാണ്.?

നമ്മുടെ സ്വപ്നങ്ങൾ നിറയ്ക്കാനും പിന്നീട് നമുക്ക് ആഹാരം കഴിക്കുവാനും വേണ്ടിയാണ് എന്നത് ഉറപ്പാണ്. എന്നാൽ ആഹാരം കഴിച്ചു കൊണ്ടുതന്നെ പണം സമ്പാദിക്കുന്നവർ ഉണ്ടെങ്കിലോ. അങ്ങനെയും ആളുകളുണ്ട്. അതിൽ ഒരാളെ പറ്റിയാണ് പറയാൻ പോകുന്നത് 27 വയസ്സുകാരിയായ കാനഡയിൽ ഉള്ള ഒരു പെൺകുട്ടിയാണ് ഇത്. ഈ പെൺകുട്ടി ഭക്ഷണം കഴിച്ചു കൊണ്ട് ഒരു മാസം ഉണ്ടാക്കുന്നത് ഏഴര കോടി രൂപയാണ് എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും.

എന്നാല് ഒരു സത്യം തന്നെയാണ്. 27 വയസ്സ് മാത്രമാണ് ഈ പെൺകുട്ടിക്ക് ഉള്ളത്. ഒരു മാസം ഇവരുടെ വരുമാനം എന്ന് പറയുന്നത് ഏഴര കോടി രൂപയും. ഇത് സമ്പാദിക്കുന്നത് ഹണീ ബീ എന്ന ഒരു യൂട്യൂബ് ചാനൽ വഴിയാണ്. വ്യതസ്‌തമായ ഭക്ഷണ വീഡിയോകളാണ് യൂട്യൂബ് ചാനലിലൂടെ ഈ പെൺകുട്ടി തൻറെ സബ്സ്ക്രൈബ്സീനായി നൽകാറുള്ളത്. 80 ലക്ഷത്തിലധികം സബ്സ്ക്രൈബർസ് ആണ് പെൺകുട്ടിക്ക് ഉള്ളത്.

ഈ വീഡിയോയുടെ പ്രത്യേകത എന്നത് നമ്മുടെ തലച്ചോറിൽ ഒരു സുഖകരമായ പ്രകമ്പനം ഉണ്ടാക്കുവാൻ സാധിക്കും എന്നതാണ്.സെറിബ്രൽ രതിമൂർച്ഛ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഇത്തരം വീഡിയോകൾ ആളുകൾ ഇഷ്ടപ്പെടുന്നുണ്ട് എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ശബ്ദ വ്യതിയാനങ്ങൾ ഉണ്ടാകുന്ന പ്രകമ്പനങ്ങൾ ആണ് ആളുകളെ ഇതിൻറെ പ്രിയപ്പെട്ടവർ ആക്കി മാറ്റുന്നത്. സുഖമായി ആളുകൾക്ക് ഉറങ്ങാൻ കഴിയുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത.

അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഈ പെൺകുട്ടി ആദ്യമായി ഇത്തരം വീഡിയോ കണ്ടു തുടങ്ങിയത്. ആ സമയത്ത് ഉറക്കം ഇല്ലാതിരുന്ന ഇവൾക്ക് ഉറക്കം നന്നായി ലഭിക്കുകയായിരുന്നു, അതോടൊപ്പം തന്നെ തലയുടെ മുകൾ ഭാഗവും തോളുകളിലും ഒക്കെ തീവ്രമായ പ്രകമ്പനം ഉണ്ടാവും.

Leave a Comment