News

അച്ഛനമ്മമാരുടെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ രാഹുലിനും,രഞ്ജിത്തിനും ഒരു വീട് ഉയർന്നു.!!

കേരളം മുഴുവൻ ഒരേപോലെ വേദനിച്ച സംഭവമായിരുന്നു തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനിടയിൽ തീ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും രണ്ട് ആൺമക്കളുടെ അനാഥത്വം.

അത് കേരളത്തിലെ ജനങ്ങൾക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കുന്ന ഒന്നല്ല. മാതാപിതാക്കളുടെ മൃതദേഹം അടക്കം ചെയ്യുവാൻ മണ്ണിൽ കുഴിയെടുത്ത് മക്കളെ പോലീസുകാർ തടയാൻ ശ്രമിക്കുമ്പോൾ പോലീസിന് മുൻപിൽ വിരൽചൂണ്ടി സംസാരിച്ച ആ മിടുക്കൻമാരെ ആളുകൾ നേരിട്ട് കണ്ടു. അത് ഓരോരുത്തരുടെയും മനസ്സാക്ഷിയോടുള്ള ഒരു ചോദ്യം തന്നെയായിരുന്നു. ഇപ്പോഴും അച്ഛനമ്മമാരുടെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ രാഹുലിനും രഞ്ജിത്തിനും ഒരു വീട് ഉയർന്നിരിക്കുകയാണ്.

വീടിന്റെ ഗൃഹപ്രവേശം ഈ മാസം 30 ന് നടക്കും. ചാലക്കുടി ആസ്ഥാനമാക്കിയുള്ള ഒരു സന്നദ്ധ സംഘടനയാണ് ഈ വീട് നൽകിയിരിക്കുന്നത്. ഫിലോകോലിയോയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവർക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചത്. എങ്കിലും ഇവർക്ക് ഭൂമി തിരികെ ലഭിക്കാൻ ഹൈക്കോടതിയിൽ വലിയൊരു നിയമയുദ്ധം തന്നെ നടത്തേണ്ട ആവശ്യമുണ്ട് ഇനിയും. രാഹുൽ നിലവിൽ നെല്ലിമൂട് സഹകരണ ബാങ്കിനെ കൺസ്യൂമർ സ്റ്റോറിൽ ഒരു സെയിൽസ്മാനായി ജോലി ചെയ്യുകയാണ്. 2020 ഡിസംബർ 22നായിരുന്നു കേരളത്തെ തന്നെ ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്.

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഇവർ കോളനിയിലെ അവകാശികൾ എന്ന് കരുതിയ സ്ഥലത്ത് കുടിലുകെട്ടി താമസിക്കുകയായിരുന്നു ചെയ്തത് അയൽവാസിയായ സ്ത്രീ സ്ഥലത്തിന് അവകാശമുന്നയിച്ച് കോടതിയെ സമീപിച്ചതോടെയാണ് ഇവരുടെ ജീവിതത്തിൽ കരിനിഴൽ വീണു തുടങ്ങുന്നത്. കോടതി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ സാധിക്കാത്ത ദമ്പതികൾ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീടിനെ ചുറ്റിപ്പറ്റി പലതരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

Most Popular

To Top