വിവാഹം കഴിക്കണമെന്ന് അഭ്യർത്ഥിച്ച മൂന്ന് സഹോദരിമാരെയും ഒരേ ദിവസം വിവാഹം കഴിച്ച ഒരു യുവാവ് ആണ് താരം;വീഡിയോ

വിശ്വസിക്കുവാൻ പോലും സാധിക്കാത്ത ചില വാർത്തകൾ ചില സമയങ്ങളിൽ നമ്മൾ കേൾക്കാറുണ്ട്.

അത് നമ്മെ ഞെട്ടിപിക്കുകയും ചെയ്യാറുണ്ട്. വിവാഹം കഴിക്കണമെന്ന് അഭ്യർത്ഥിച്ച മൂന്ന് സഹോദരിമാരെയും ഒരേ ദിവസം വിവാഹം കഴിച്ച ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലുഗോസ് എന്ന യുവാവാണ് ഇപ്പോൾ താരം. മൂന്നു പേരെ ആണ് ഇയാൾ വിവാഹം കഴിച്ചത്.

ഈ യുവാവ് സോഷ്യൽ മീഡിയയിലും മറ്റും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരേസമയത്ത് ജനിച്ച മൂന്ന് സഹോദരിമാരിൽ നതാലി എന്ന യുവതിയുമായി ആയിരുന്നു ഇയാൾ പ്രണയത്തിലായിരുന്നു. അതിന് പിന്നാലെ സഹോദരിമാരായ നടാശ നങോലയും ഇയാളോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. മൂന്നുപേരെയും വേദനിപ്പിക്കാതെ വിവാഹം കഴിക്കാൻ ഇയാൾ സമ്മതിക്കുകയും ചെയ്തു. ജനിച്ച നാൾ മുതൽ ഒരുമിച്ച് കഴിയുന്ന മൂന്നുപേരും ഭാവിയിലും ഒരുമിച്ച് ഉണ്ടാകുമല്ലോ എന്ന് സന്തോഷത്തിലാണ് പെൺകുട്ടികളുടെ വീട്ടുകാർ എന്ന് അറിയുന്നത്.

എന്നാൽ മകൻ മൂന്നു പേരെ ഒരുമിച്ച് വിവാഹം കഴിച്ചത് യുവാവിന്റെ വീട്ടുകാർക്ക് അത്ര ഇഷ്ടം ആയി കാര്യമല്ല എന്നും പറയുന്നുണ്ട്. ഇവർ കല്യാണത്തിൽ നിന്നും വിട്ടു നിന്നു എന്നാണറിയുന്നത്. കോംഗോയുടെ കിഴക്കൻ ഭാഗത്തെ സൗത്ത് ക്യൂവിൽ സ്ഥിതിചെയ്യുന്ന സ്ഥലത്ത് വെച്ചായിരുന്നു വിവാഹം നടന്നത്. ഒന്നിലധികം ജീവിതപങ്കാളി ഉണ്ടാക്കുന്നത് ഇവിടെ നിയമവിധേയമായ ഒരു കാര്യമാണ്. ഈ ഒരു വീഡിയോയാണ് സോഷ്യല് വൈറൽ ആയി മാറുന്നത്. മൂന്നു സഹോദരിമാരും ആയി നിൽക്കുന്ന വിവാഹവാർത്ത നിമിഷനേരം കൊണ്ട് ആണ് സോഷ്യൽ മാധ്യമങ്ങളെല്ലാം ഏറ്റെടുത്തത്.

Leave a Comment

Your email address will not be published.

Scroll to Top