News

ഇതിന്റെ പേര് തെമ്മാടിത്തം എന്നാണ്.!രേണു രാജിനെതിരെ വൃത്തികേട് വിളിച്ചു പറയുന്ന പ്രൊഫൈൽ ലോക്ക് ചെയ്തിട്ട ഞരമ്പുകളുടേത് കുഞ്ഞുങ്ങളോടുള്ള പരിഗണനയല്ല.|A note in support of the Ernakulam collector has gone viral|

ഇതിന്റെ പേര് തെമ്മാടിത്തം എന്നാണ്.!രേണു രാജിനെതിരെ വൃത്തികേട് വിളിച്ചു പറയുന്ന പ്രൊഫൈൽ ലോക്ക് ചെയ്തിട്ട ഞരമ്പുകളുടേത് കുഞ്ഞുങ്ങളോടുള്ള പരിഗണനയല്ല.|A note in support of the Ernakulam collector has gone viral|

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സാഹചര്യത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ആയിരുന്നു രാവിലെ ഉണ്ടായത്. പല കുട്ടികളും സ്കൂളിലേക്ക് എത്തിയതിനു ശേഷമാണ് അവധിയാണ് എന്നതിനെക്കുറിച്ച് അറിഞ്ഞത് എന്നത് ആയിരുന്നു കൂടുതൽ ആളുകളും പറഞ്ഞിരുന്നത്. മാതാപിതാക്കൾ അടക്കം ഇക്കാര്യത്തിൽ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തിരുന്നു. എന്നാൽ മനുഷ്യസഹജമായ സംഭവിക്കാവുന്ന ഒരു കുറ്റത്തിന് ഒരു വ്യക്തിയെ മാത്രം ടാർഗറ്റ് ചെയ്ത കുറ്റം പറഞ്ഞത് മോശമാണെന്നാണ് ഭൂരിപക്ഷമാളുകളും പറഞ്ഞിരുന്നത്. ഇത്തരത്തിൽ കളക്ടറെ കുറിച്ച് വാല്യു ആഡഡ് തോട്ട്സ് എന്ന ഒരു ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. എറണാകുളം കളക്ടറെ കുറിച്ചാണ് ഇതിൽ സംസാരിക്കുന്നത്. ശരണ്യ എന്ന പെൺകുട്ടിയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്..

ശ്രീ രാം വെങ്കിട്ടരാമൻ മാധ്യമ പ്രവർത്തകർ കെ എം ബഷീർ കൊലപാതക കേസിലെ പ്രതിയായിരിക്കാം, തെളിവ് നശിപ്പിക്കാൻ ഐഎഎസ് എന്ന അദ്ദേഹത്തിന്റെ ബ്യുറോക്രാറ്റിക്ക് പ്രിവിലേജിനെ ആവും വിധം എല്ലാ സ്ഥലത്തും ഉപയോഗിച്ച ആളായിരിക്കാം, അയാൾക്കില്ലാത്ത ഒരു രോഗത്തിൻ്റെ സർട്ടിഫിക്കറ്റ് പോലും ഉണ്ടാക്കി നിയമത്തേയോ കോടതിയേയോ പോലും കബളിപ്പിച്ചിരിക്കാം. ഇതിലൊക്കെ വെങ്കിട്ടരാമനോട് ദേഷ്യമുള്ള പ്രതിഷേധമുള്ള ആളുകൾ അത് അയാളോട് നേരിട്ട് തീർക്കണം. അയാൾക്കെതിരെ പ്രതിഷേധിക്കണം. അല്ലാതെ അയാൾ ചെയ്ത തെറ്റിന് കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങി ഉത്തരവാദിത്വമുള്ള ഒരു പൊസിഷനിൽ ഇരിക്കുന്ന ഒരു സ്ത്രീയ്ക്കെതിരെയല്ല വൃത്തികേട് വിളിച്ചു പറയേണ്ടത്. ഇതിന്റെ പേര് തെമ്മാടിത്തം എന്നാണ്.

അതല്ല എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി കൊടുത്തു കൊണ്ടുള്ള പ്രഖ്യാപനം വൈകിപോയതാണ് പ്രശ്നമെങ്കിൽ അത് പറയേണ്ടതും ചോദിക്കേണ്ടതും താഴെ കാണുന്ന രീതിയിൽ അല്ല. കാരണം, രേണു രാജിനേക്കാൾ സീനിയർ ആയ പ്രഗല്ഭരായ കളക്ടർമാർ ജില്ല ഭരിക്കുമ്പോൾ പോലും ഇതേ പ്രശ്നം എറണാകുളത്തു നേരത്തെയും ഉണ്ടായിട്ടുണ്ട് എന്ന് മറക്കരുത്. മറ്റൊന്ന് ഇന്നലെ വൈകിട്ടോടെ മൂന്ന് ജില്ലകൾ ഒഴികെ ബാക്കി എല്ലാ ജില്ലകളിലെയും റെഡ് അലേർട്ടുകൾ പിൻവലിച്ച ഉത്തരവ് സർക്കാർ ആണ് പുറവിടുവിച്ചതെന്നും മനപ്പൂർവ്വം ആരും മറന്ന് പോകരുത്. ഇന്ന് വീണ്ടും ന്യൂനമർദ്ദം ശക്തിപ്പെട്ടപ്പോൾ വീണ്ടും റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചതും അതേ സർക്കാർ ആണ്. അതൊന്നും പറയാതെ, മുൻപ് ഒരിക്കലും മറ്റാരാളിനോടും പറയാത്ത രീതിയിൽ ഇപ്പോൾ എറണാകുളം ജില്ലാ കലക്ടർ രേണു രാജിനെതിരെ വൃത്തികേട് വിളിച്ചു പറയുന്ന പ്രൊഫൈൽ ലോക്ക് ചെയ്തിട്ട ഞരമ്പുകളുടേത് കുഞ്ഞുങ്ങളോടുള്ള പരിഗണനയല്ല, മറിച്ച് കുത്തിക്കഴപ്പെന്നാണ് ഇതിന് പേര്….

വാൽകഷ്ണം: വെങ്കിട്ടരാമൻ ഒരു ക്രിമിനലും, കൊലക്കേസ് പ്രതിയും ആണെന്നറിഞ്ഞിട്ട് തന്നെയല്ലേ രേണു അവനെ വിവാഹം ചെയ്തത് എന്ന ചോദ്യം ദയവ് ചെയ്ത് ആരും ചോദിക്കരുത്, അത് അവരുടെ ജീവിതമാണ്, താത്പര്യമാണ്. പേഴ്‌സണൽ ലൈഫിലേക്ക് പ്രൊഫഷണൽ ലൈഫിനെ കൂട്ടിക്കുഴക്കാതിരിക്കുക എന്നത് മിനിമം ബോധ്യമാണ്. മരണപ്പെട്ട സഹപ്രവർത്തകനൊപ്പം നിൽക്കുക എന്നതിനൊപ്പം തന്നെ തെറ്റ് ചെയ്യാതെ അക്രമിക്കപ്പെടുന്ന രേണു രാജിനൊപ്പവും നിൽക്കേണ്ടതുണ്ട്.
Story Highlights:A note in support of the Ernakulam collector has gone viral

ഇതിന്റെ പേര് തെമ്മാടിത്തം എന്നാണ്.!രേണു രാജിനെതിരെ വൃത്തികേട് വിളിച്ചു പറയുന്ന പ്രൊഫൈൽ ലോക്ക് ചെയ്തിട്ട ഞരമ്പുകളുടേത് കുഞ്ഞുങ്ങളോടുള്ള പരിഗണനയല്ല.|A note in support of the Ernakulam collector has gone viral|

Most Popular

To Top
$(".comment-click-15779").on("click", function(){ $(".com-click-id-15779").show(); $(".disqus-thread-15779").show(); $(".com-but-15779").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });